Latest NewsNewsIndia

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് എത്രയും പെട്ടെന്ന് മടങ്ങേണ്ട പ്രവാസികളുടെ ലിസ്റ്റ് തയ്യാറാക്കി : വ്യോമഗതാഗതം ശരിയായാല്‍ ആദ്യം നാട്ടിലേയ്ക്ക് പറന്നെത്തുവര്‍ ഇവര്‍

ദുബായ് : ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് എത്രയും പെട്ടെന്ന് മടങ്ങേണ്ട പ്രവാസികളുടെ ലിസ്റ്റ് തയ്യാറാക്കി വ്യോമഗതാഗതം ശരിയായാല്‍ ആദ്യം നാട്ടിലേയ്ക്ക് പറന്നെത്തുവര്‍ ഇവര്‍. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ പ്രതിസന്ധിയിലായവരെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ പ്രത്യേക പരിഗണന ആവശ്യമായവരെ കണ്ടെത്താന്‍ കെ.എം.സി.സി തയ്യാറാക്കിയ പ്രയോറിറ്റി ട്രാവല്‍ ലിസ്റ്റില്‍ നാലു ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത് മുപ്പതിനായിരത്തിലേറെ പേര്‍. നിലവിലെ സാഹചര്യത്തില്‍ ഏതുവിധേനയും മടക്കയാത്രയ്ക്കു സന്നദ്ധരായി നില്‍ക്കുന്നവരാണിവര്‍. രജിസ്റ്റര്‍ ചെയ്തവരില്‍ അഞ്ചു ശതമാനം ഗര്‍ഭിണികളാണ്.

Read also : തൽക്കാലം ആവശ്യം പരിഗണിക്കാനാവില്ലെന്ന് സൂചന, നഴ്‌സുമാര്‍ക്ക്‌ കേരളാഹൗസില്‍ ക്വാറന്റൈന്‍ ഒരുക്കില്ല

ഇതിനകം രജിസ്റ്റര്‍ ചെയ്തവരില്‍ അഞ്ചു ശതമാനം ഗര്‍ഭിണികളാണുള്ളത്. ഇവരില്‍ ഏറെയും ഇന്‍ഷുറന്‍സ് സൗകര്യം ഇല്ലാത്തവരും സന്ദര്‍ശകവിസയില്‍ എത്തിയവരുമാണ്. സന്ദര്‍ശകവിസയില്‍ ഉള്ളവര്‍ക്കു വിസ പുതുക്കാതെ ഡിസംബര്‍ വരെ രാജ്യത്തു തങ്ങാനുള്ള ഇളവുകള്‍ യു.എ.ഇ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാട്ടില്‍ എത്രയും പെട്ടെന്ന് എത്തിച്ചേരാന്‍ കാത്തിരിക്കുന്നവരാണ് ഗര്‍ഭിണികള്‍. പ്രസവ ചെലവുകള്‍ താങ്ങാനാവില്ലെന്നതാണു അവരെ ആശങ്കയിലാക്കുന്നത്.

കേരളത്തിലെ വിവിധ ജില്ലകളില്‍ ഉള്‍ക്കൊള്ളാനാവുന്ന ആളുകളുടെ എണ്ണം, വന്നിറങ്ങുന്ന എയര്‍പോര്‍ട്ട് തുടങ്ങി സര്‍ക്കാരുകള്‍ക്കും, പ്രാദേശിക ഭരണക്കൂടത്തിനും ആവശ്യമായ തയ്യാറടുപ്പുകള്‍ക്ക് വേണ്ട അറിയിപ്പുകള്‍ മുന്‍കൂട്ടി നല്കുന്നതിനും പ്രയോറിറ്റി ട്രാവല്‍ ലിസ്റ്റിലെ വിവരങ്ങള്‍ സഹായകമാകും.വാര്‍ഷിക അവധി ലഭിച്ചവര്‍, നേരത്തേ തന്നെ അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാന്‍ കഴിയാത്തവര്‍, സന്ദര്‍ശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാനാവാതെ വന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, അവരുടെ കുടുംബങ്ങള്‍, തുടര്‍പഠനം കേരളത്തില്‍ നടത്തേണ്ട വിദ്യാര്‍ത്ഥികള്‍, ചികിത്സകള്‍ക്ക് വേണ്ടി കേരളത്തിലെത്തേണ്ടവര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങളും ലിസ്റ്റിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button