Latest NewsInternational

കിം മരിച്ചുവെന്ന വാര്‍ത്ത പുറത്തുവിട്ടത് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ബന്ധുവായ മാധ്യമ പ്രവര്‍ത്തകന്‍, അതീവ ഗുരുതരാവസ്ഥയിലെന്ന് ജപ്പാൻ

എന്നാല്‍ കിം മരിച്ചില്ലെന്നും ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ബോധം വീണ്ടെടുക്കാത്ത കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ജപ്പാന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു

ലണ്ടന്‍ : ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ശനിയാഴ്ച രാത്രി മരിച്ചതായി ഹോങ്കോങ് മാധ്യമങ്ങളും. ചൈനയില്‍ നിന്ന് കിട്ടിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ടെന്നും യുകെ മാധ്യമമായ ഡെയ്‌ലി എക്‌സ്പ്രസ്സ് വ്യക്തമാക്കി. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ബന്ധുവായ മാധ്യമ പ്രവര്‍ത്തകന്‍ ഷിജിയാന്‍ ഷിങ്‌സൂ, കിം ജോങ് ഉന്‍ മരിച്ചുവെന്ന വാര്‍ത്ത ഹോങ്കോങ് സാറ്റലൈറ്റ് ടെലിവിഷന്‍ എച്ച്‌ കെഎസ്ടിവി വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അതിനു പിന്നാലെയാണ് ഹോങ്കോങ് മാധ്യമവും ഈ റിപ്പോര്‍ട്ടുകള്‍ സഥിരീകരിക്കുന്ന വിധത്തില്‍ വാര്‍ത്ത പുറത്തുവിട്ടത്.എന്നാല്‍ കിം മരിച്ചില്ലെന്നും ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ബോധം വീണ്ടെടുക്കാത്ത കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ജപ്പാന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം ഉത്തരകൊറിയ ഇതുസംബന്ധിച്ച്‌ മൗനത്തിലാണ്. ഇതിനുമുമ്ബ് അദ്ദേഹം ഹൃദയ ശസ്ത്രക്രിയയ്ക്കുശേഷം കോമാവസ്ഥയില്‍ ആയിരുന്നെന്ന് നേരത്തെ ഉത്തരകൊറിയ അറിയിച്ചിരുന്നു.

അതല്ലാതെ ഇക്കാര്യത്തില്‍ ഒരു ഔദ്യോഗികമായി പ്രതികരണവും അധികൃതര്‍ നടത്തിയിട്ടില്ല. കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ കിമ്മിന്റെ പ്രശസ്തമായ പച്ച നിറത്തിലുള്ള ആഡംബര ട്രെയിന്‍ തീരദേശ നഗരമായ ഹ്യാങ്സാനില്‍ എത്തിയതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു. 38 നോര്‍ത്ത് വെബ്സൈറ്റിലാണ് ട്രെയിനിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഹാങ്സ്യാനിലെ ആഡംബര റിസോര്‍ട്ടില്‍ കിം താമസിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കിം കുടുംബത്തിന്റെ പച്ച ട്രെയിന്‍ കണ്ടെത്തിയത്.

‘കമലുദ്ദിന്‍ മുഹമ്മദ് മജീദ് എന്ന പേരുപയോഗിച്ചത് മതപരമായി തന്നെ ആക്രമിക്കാൻ’, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ രാജിക്കു പിന്നിലും കമലിന്റെ ലൈംഗിക പീഡന കേസ് , കൂടുതൽ വിവരങ്ങൾ പുറത്ത്

ഏപ്രില്‍ 21, 23 തീയതികളില്‍ ട്രെയിന്‍ നഗരത്തിലെത്തിയതായാണ് സ്ഥിരീകരണം. ഏപ്രില്‍ 11നായിരുന്നു കിം ജോംഗ് ഉന്‍ അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.അതിനിടെ ചൈനീസ് സര്‍ക്കാര്‍ അയച്ച മെഡിക്കല്‍ സംഘം കിമ്മിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ഉത്തര കൊറിയയില്‍ എത്തിയിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിദേശകാര്യ ചുമതലയുള്ള മുതിര്‍ന്ന നേതാവിന്റെ നേതൃത്വത്തിലാണ് വിദഗ്ധ സംഘം ഉത്തര കൊറിയയിലെത്തിയത്. കിം ജോങ് ഉന്നിന്റെ രോഗാവസ്ഥയുമായി ബന്ധപ്പെട്ടോ മരണവുമായി ബന്ധപ്പെട്ടോ ഉള്ള വാര്‍ത്തകളോട് ഉത്തര കൊറിയ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button