ന്യൂഡല്‍ഹി : രണ്ടാം ലോക്ഡൗണ്‍ കാലാവധി അവസാനിക്കാനിരിക്കേ സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തോട് അപേക്ഷയുമായി അഞ്ചു സംസ്ഥാനങ്ങള്‍. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, ഒഡീഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. മെയ് 16 വരെയെങ്കിലും ലോക്ഡൗണ്‍ സമയപരിധി നീട്ടണമെന്ന് ഈ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരളം, അസം, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തിറങ്ങിയ ശേഷം തീരുമാനം എടുക്കും.നിലവില്‍ തെലങ്കാന മാത്രമാണ് ലോക്ക്ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ച സംസ്ഥാനം. അതേസമയം ലോക്ഡൗണ്‍ കാലാവധി അവസാനിക്കാറായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തുന്നുണ്ട്.
മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുംബൈ, പുനെ സിറ്റികള്‍ മെയ് 18വരെയെങ്കിലും സമ്ബൂര്‍ണമായി അടച്ചിടണമെന്ന് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു.റെഡ്സോണ്‍ ജില്ലകളില്‍ മെയ് മൂന്നിന് ശേഷവും നിയന്ത്രണം തുടരുമെന്ന് ബംഗാള്‍ വ്യക്തമാക്കി. ബംഗാളില്‍ ഇതുവരെ പുറത്തുവന്ന കോവിഡ് കണക്കുകള്‍ തെറ്റാണെന്നും രോഗം സംസ്ഥാനത്തിന്റെ കണക്കുകളെ അപേക്ഷിച്ച് കൂടുതല്‍ ആളുകളിലേക്ക് വ്യാപിച്ചിട്ടുള്ളതായി കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയ കേന്ദ്ര പ്രതിനിധികള്‍ കണ്ടെത്തിയിരുന്നു.
Post Your Comments