Latest NewsIndiaNews

നവജാത ശിശുവിന് പോലീസ് ഉദ്യോ​ഗസ്ഥന്റെ പേര് നൽകിയ യുവതിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ; കാരണം ഇതാണ്

ദില്ലി; നവജാത ശിശുവിന് പോലീസ് ഉദ്യോ​ഗസ്ഥന്റെ പേര് നൽകി യുവതി, ദില്ലി സ്വദേശിനിയായ യുവതിയാണ് കുഞ്ഞിന് ദയാവീർ സിംങ് എന്ന് പേര് നൽകിയത്.

തന്നെ ആശുപത്രിയിലെത്തിക്കാൻ കൃത്യസമയത്ത് ഓടിയെത്തിയത് ദയാവീർ സിം​ഗെന്ന പോലീസ് ഉദ്യോ​ഗസ്ഥനാണെന്നാണ് യുവതി പറയ്ഞ്ഞത്. പൂർണ്ണ ​ഗർഭിണിയായ അനുപമ എന്ന യുവതിക്ക് ആശുപത്രിയിലെത്താൻ സഹായത്തിന് പോലീസിനെ വിളിയ്ച്ചത് ഭർതൃപിതാവാണ്, വിവരം അറിയിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ പോലീസ് ഉദ്യോ​ഗസ്ഥൻ എത്തിച്ചേർന്നതായും ഇവർ വ്യക്തമാക്കി.

ഉദ്യോ​ഗസ്ഥൻ ഇവരെ ഹിന്ദു റാവു ഹോസ്പിറ്റലിൽ എത്തിച്ചു. കോൾ ലഭിച്ച ഉടൻ തന്നെ യുവതിയുടെ വീട്ടിലേക്ക് ഇദ്ദേഹം ഉടൻതന്നെ പോയതായി അശോക് വിഹാർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആരതി ശർമ്മ വ്യക്തമാക്കി, കൂടാതെ ലോക്ക് ഡൗൺ സമയത്ത് ജനങ്ങൾക്ക് എന്ത് സഹായത്തിനും ദില്ലി പോലീസ് ഉണ്ടാകുമെന്നും എസ്എച്ച് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button