Latest NewsNewsIndia

നടന്‍ സൂര്യയുടെ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം

ചെന്നൈ: നടന്‍ സൂര്യയുടെ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കവുമായി തമിഴ്നാട്ടിലെ തിയറ്റർ ഉടമകൾ. സൂര്യ അഭിനയിച്ചതോ നിര്‍മ്മിച്ചതോ ആയ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പൊന്മകള്‍ വന്താല്‍’ ലോക്ക് ഡൗണിനെ തുടർന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. തിയറ്ററുകളിൽ റിലീസ് ചെയ്യാതെ ഇത്തരമൊരു നീക്കത്തിന് മുതിർന്നതാണ് തമിഴ്നാട് തീയ്യേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലക്സ് ഓണര്‍ അസോസിയേഷനെ ചൊടിപ്പിച്ചത്.

Read also:കോവിഡ്: അമേരിക്കയില്‍ മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും മരണത്തിന് കീഴടങ്ങി

സൂര്യയുടെ ഈ തീരുമാനം അപലപനീയമാണെന്നാണ് തീയ്യേറ്റര്‍ അസോസിയേഷന്‍ സെക്രട്ടറി പനീര്‍സെല്‍വം പറഞ്ഞത്. ഈ തീരുമാനം പുന:പരിശോധിക്കണം എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ഒരുക്കമല്ലെങ്കില്‍ ആ നിര്‍മ്മാണക്കമ്പനിയുടെയോ അതുമായി ബന്ധമുള്ളവരുടെയോ ചിത്രങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ റിലീസ് മാത്രം ചെയ്യേണ്ടി വരുമെന്നും തിയറ്റർ റിലീസ് പിന്നീട് അനുവദിക്കില്ലെന്നുമാണ് പനീര്‍സെല്‍വം അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button