ന്യൂഡൽഹി; സുരക്ഷാസേന ജമ്മു കശ്മീരിൽ ഈ വർഷം ഇതുവരെ സുരക്ഷാ സേന വധിച്ചത് 50 ഭീകരരെ, ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം മാത്രം 18 പേരെ വധിച്ചു,, 17 സേനാംഗങ്ങൾ ഈ വർഷം വീരമൃത്യു വരിച്ചു, 9 പ്രദേശവാസികളെ ഭീകരർ കൊലപ്പെടുത്തിയെന്നും റിപ്പോർട്ട്.
കൂടാതെ ജയ്ഷെ മുഹമ്മദ് കശ്മീർ മേധാവി ഖരി യാസിർ, ജയ്ഷ് കമാൻഡർ സജാദ് നവാബ് ദർ, ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ഹരൂൺ വാനി, ലഷ്കർ കമാൻഡർ മുസഫർ അഹമ്മദ് എന്നിവരടക്കമുള്ള കൊടും ഭീകരരെ വധിച്ചു,, കഴിഞ്ഞ വർഷമാകെ 109 ഭീകരരെയാണു വധിച്ചത്.
വ്യാപകമായി കോവിഡ് പിടിമുറുക്കുമ്പോഴും അതിർത്തിയിലൂടെ പരമാവധി ഭീകരരെ ഇന്ത്യയിലേക്കു കടത്തിവിടാൻ പാക്കിസ്ഥാൻ ശ്രമിക്കുകയാണെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു,, അതിർത്തിയിൽ രണ്ടാഴ്ചയായി നടത്തുന്ന കനത്ത ഷെല്ലാക്രമണത്തിന്റെ മറവിലാണു നുഴഞ്ഞുകയറ്റ ശ്രമം,, കോവിഡിന്റെ പശ്ചാത്തലത്തിലുള്ള ആരോഗ്യ മുൻകരുതലുകൾ നിലവിലുണ്ടെങ്കിലും കശ്മീരിലെ ഭീകര വേട്ടയിൽ നിന്ന് ഒരിഞ്ചു പിന്നോട്ടു പോവരുതെന്നാണു ജവാൻമാർക്കുള്ള നിർദേശം, കശ്മീരിലേക്കു കൂടുതൽ സേനാംഗങ്ങളെ എത്തിക്കാൻ കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നിന്ന് പ്രത്യേക ട്രെയിൻ സംവിധാനവും ഏർപ്പെടുത്തിയിരുന്നു.
Post Your Comments