CricketLatest NewsNewsSports

15 വര്‍ഷത്തെ കരിയറിന് വിരാമമിട്ട് സന മിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

15 വര്‍ഷത്തെ കരിയറിന് വിരാമമിട്ട് മുന്‍ പാക്കിസ്ഥാന്‍ ടീം ക്യാപ്റ്റന്‍ സന മിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 226 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ച താരം 2009 മുതല്‍ 2017 വരെ ടീം ക്യാപ്റ്റനായിരുന്നു. ഇക്കാലയളവില്‍ 137 മത്സരങ്ങളില്‍ സന മിര്‍ ടീമിനെ നയിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

താന്‍ രാജ്യത്തെ തന്റെ കഴിവിന്റെ പരമാവധിയില്‍ സേവിച്ചിട്ടുണ്ടെന്നും ക്രിക്കറ്റിന് മികച്ച പ്രകടനങ്ങള്‍ നല്‍കുവാനായിട്ടുണ്ടെന്നും വിശ്വസിക്കുന്നുവെന്നും ഇനി വേറെ ദിശയില്‍ നീങ്ങുവാനുള്ള യഥാര്‍ത്ഥ സമയമെന്ന് തോന്നുന്നതിനിലാണ് തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കുന്നതെന്നും സന മിര്‍ പറഞ്ഞു.

ഡിസംബര്‍ 2005ല്‍ കറാച്ചിയില്‍ ശ്രീലങ്കയ്‌ക്കെതിരെ ഏകദിന അരങ്ങേറ്റം കുറിച്ച താരം 120 ഏകദിനങ്ങളില്‍ നിന്ന് 1630 റണ്‍സും 151 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2009ല്‍ അയര്‍ലണ്ടിനെതിരെ ട്വന്റി20യില്‍ അരങ്ങേറ്റം കുറിച്ച് 106 മത്സരങ്ങളില്‍ നിന്ന് 802 റണ്‍സും 89 വിക്കറ്റും താരം നേടി. സനയുടെ ക്യാപ്റ്റന്‍സിയില്‍ 72 ഏകദിനത്തില്‍ 26 വിജയവും 45 പരാജയവും 65 ട്വന്റി20യില്‍ 26 വിജയവും 36 പരാജയവുമായിരുന്നു ഫലം. 2013, 2017 ലോകകപ്പിലും 2009, 2010, 2012, 2014, 2016 ട്വന്റി20 ലോകകപ്പിലും പാക്കിസ്ഥാന്‍ സനയ്ക്ക് കീഴില്‍ ഇറങ്ങിയിട്ടുണ്ട്. നയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button