റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. റിയാദ് നഗരം ഉള്‍പ്പെടെ മധ്യപ്രവിശ്യയിലും കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം, ദഹ്റാന്‍, ഖോബാര്‍, ഖത്വീഫ് തുടങ്ങിയ മേഖലകളിലും ശക്തമായ മഴയാണ് ലഭിച്ചത്. വേനല്‍ ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായി ചിലയിടങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. റിയാദ്, ഖസീം, ജീസാന്‍, നജ്റാന്‍, അല്‍ബാഹ, അസീര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കറ്റ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.
Post Your Comments