
കോവിഡ് പ്രതിരോധനടപടികളുമായി ബന്ധപ്പെട്ടുള്ള സംസ്ഥാനത്തിന്റെ ഇടപെടലുകളിൽ തൃപ്‌തി അറിയിച്ച് കേന്ദ്രം. മറ്റ് സംസ്ഥാനങ്ങൾ കേരള മാതൃക പിന്തുടരണമെന്ന് കേന്ദ്രം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പ്രവാസികളുടെ സുരക്ഷയ്ക്കുള്ള നടപടികളിലും കേന്ദ്രം തൃപ്‌തി അറിയിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോട്ടയം 3, കൊല്ലം 3, കണ്ണൂര്‍ 1 എന്നിവിടങ്ങളിലാണ് ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏഴ് പേര്‍ രോഗമുക്തി നേടി. 132 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 21,046 പേര്‍ നിരീക്ഷണത്തിലാണ്.
Post Your Comments