ബീഹാർ: കോവിഡ് ചികിത്സയ്ക്ക് പ്ലാസ്മ തെറാപ്പി നടത്തുന്നതിനുള്ള സജ്ജീകരണങ്ങളൊരുക്കുമെന്ന് ബിഹാർ ആരോഗ്യവകുപ്പ്. പാറ്റ്ന എയിംസില്‍ പ്ലാസ്മ തെറാപ്പി നടത്തുന്നതിനുള്ള നീക്കങ്ങളാണ് ബിഹാർ ആരോഗ്യവകുപ്പ് നടത്തുന്നതെന്ന് ബിഹാർ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
കൂടുതല്‍പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് പ്ലാസ്മ തെറാപ്പി നടപ്പാക്കാൻ നിതീഷ്കുമാര്‍ സര്‍ക്കാരും ഒരുങ്ങുന്നത്. കോവിഡ് ഭേദമായവരുടെ രക്തത്തിലെ ആന്‍റിബോഡി ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണ് പ്ലാസ്മ തെറാപ്പി ബിഹാറിൽ ഇന്നലെ 53 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കോവിഡ് ചികിത്സക്ക് വേണ്ടി ദില്ലി സര്‍ക്കാരും പ്ലാസ്മ തെറാപ്പി വ്യാപകമാക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. ദില്ലിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചികിത്സ നടത്താന്‍ ഐസിഎംആര്‍ കഴിഞ്ഞ 16 നാണ് അനുമതി നല്‍കിയത്. എല്‍എന്‍ജെപി ആശുപത്രിയിലെ നാലു രോഗികള്‍ക്ക് ചികിത്സ നടത്തി. ഇതില്‍ രണ്ടുപേര്‍ക്ക് രോഗം ഭേദമായി. രണ്ടുപേര്‍ക്ക് പുരോഗതിയുണ്ട്. കേരളം, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്ക് പ്ലാസ്മ തെറാപ്പി നടത്താൻ ഐസിഎംആര്‍ അനുമതിയുണ്ട്.
Post Your Comments