
മുംബൈ: മന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഭവന നിർമ്മാണ വകുപ്പ് മന്ത്രിയും എൻസിപി നേതാവുമായ ജിതേന്ദ്ര അവാദിനാണ് രോഗം ബാധിച്ചത്. 54 കാരനായ ജിതേന്ദ്രയെ താനെയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.സുരക്ഷാ ഉദ്യോഗസ്ഥരിൽ ചിലർക്ക് കോവിഡ് ബാധിച്ചതോടെ 15 ദിവസമായി മന്ത്രി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഏപ്രിൽ 13 ന് മുമ്പ് നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു ഫലം. ജിതേന്ദ്ര താനെ മുബ്ര-കാൽവ മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
Post Your Comments