കണ്ണൂർ; വൻ വിവാദമായ തയ്യിലിൽ കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യക്കെതിരെയുള്ള കുറ്റപത്രം തയാറായി,, ശരണ്യയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കാമുകനു കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ നേരിട്ട് ബന്ധമില്ലെന്നാണു പൊലീസിന്‍റെ വിശദീകരണം പുറത്ത് വന്നത്.
ഏറെ നാളായി തുടർന്നിരുന്ന കാമുകനുമായുള്ള രഹസ്യബന്ധം വിവാഹത്തിലെത്തിക്കാൻ ശരണ്യ കണ്ടുപിടിച്ച വഴിയായിരുന്നു കൈക്കുഞ്ഞിനെ ഇല്ലാതാക്കൽ, ഭർത്താവിൽനിന്ന് അകന്നു കഴിഞ്ഞിരുന്ന ശരണ്യ അന്ന് ഭർത്താവിനെ വിളിച്ചു വരുത്തിയത് നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നെന്നു പൊലീസ് ഉറപ്പിക്കുന്നു, എന്നാൽ ഭർത്താവു വീട്ടിലുള്ളപ്പോൾ കുഞ്ഞിനെ കൊലപ്പെടുത്തിയാൽ കുറ്റം ഭർത്താവിൽ കെട്ടിയേൽപ്പിക്കാമെന്നും ശരണ്യ തീരുമാനിച്ചിരുന്നു,, അതനുസരിച്ചാണ് ഭർത്താവു ഉറങ്ങുന്ന സമയം ആരുമറിയാതെ ശരണ്യ കുഞ്ഞിനെ കടലിൽ എറിഞ്ഞു കൊലപ്പെടുത്തിയത് എന്ന് പോലീസ്.
കേസിൽ ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം ശരണ്യക്കെതിരെ പൊലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,, പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ഇടയിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്, ശരണ്യ ഇപ്പോഴും റിമാൻഡിൽ തുടരുകയാണ്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ കാമുകനെ കൂടി പൊലീസ് പിന്നീട് പ്രതി ചേർക്കുകയായിരുന്നു, എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകന് പങ്കില്ലെങ്കിലും കൊലയ്ക്കു കാരണം കാമുകനാണെന്നു പൊലീസ് കണ്ടെത്തി,, 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നത് വഴി ശരണ്യയ്ക്ക് ജാമ്യം ലഭിക്കാനുള്ള എല്ലാ വഴികളും അടക്കുകയാണ് പൊലീസ് ചെയ്തിരിക്കുന്നത്.
Post Your Comments