തൃശൂര്‍: ലോക്ക്ഡൗണ്‍ കഴിഞ്ഞാലും സ്വകാര്യ ബസുകള്‍ ഒരു വര്‍ഷത്തേക്ക് ഓടിക്കില്ലെന്ന് ഉടമകൾ. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ നിയന്ത്രണങ്ങളും കടുത്ത നിബന്ധനകളും പാലിച്ച് ബസ് ഓടിക്കാൻ സാധ്യമല്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഒരു സീറ്റില്‍ ഒരാള്‍ മാത്രമെന്ന നിബന്ധന കനത്ത നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി 90 ശതമാനം ഉടമകളും ഒരുവര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അതേസമയം ഉടമകള്‍ തീരുമാനത്തില്‍നിന്ന് പിന്മാറുമെന്ന് കരുതുന്നുവെന്നാണ് പ്രതീക്ഷയെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു.കനത്ത സാമ്പത്തിക ബാധ്യത സഹിച്ച് ഒരു തരത്തിലും സര്‍വീസ് നടത്താനാകില്ലെന്നും ഒരു ബസില്‍ പതിനഞ്ചോളം യാത്രക്കാരെ മാത്രം കയറ്റി സര്‍വീസ് നടത്താന്‍ പറ്റില്ലെന്നും ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു
Post Your Comments