Latest NewsKeralaNews

സ്പ്രി​ങ്ക്ള​ർ ക​രാ​റി​ല്‍ മു​ഖ്യ​മ​ന്ത്രി ഉ​യ​ര്‍​ത്തി​യ എ​ല്ലാ പ്ര​തി​രോ​ധ​ങ്ങ​ളും, ഹൈ​ക്കോ​ട​തി വി​ധി​യി​ല്‍ ചീ​ട്ടു​കൊ​ട്ടാ​രം പോ​ലെ നി​ലം​പൊ​ത്തി; ഡാ​റ്റാ ക​ച്ച​വ​ട​ത്തി​ന് തു​നി​ഞ്ഞ സ​ര്‍​ക്കാ​രി​ന് കി​ട്ടി​യ വ​ന്‍​തി​രി​ച്ച​ടി ​ : മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.

തിരുവനന്തപുരം : സ്പ്രി​ങ്ക്ള​ർ ക​രാ​റുമായി ബന്ധപ്പെട്ടു ഹൈ​ക്കോ​ട​തിയുടെ ഇടക്കാല ഉത്തരവിൽ പ്രതികരണവുമായി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.സ്പ്രി​ങ്ക്ള​റി​ല്‍ മു​ഖ്യ​മ​ന്ത്രി ഉ​യ​ര്‍​ത്തി​യ എ​ല്ലാ പ്ര​തി​രോ​ധ​ങ്ങ​ളും, ഹൈ​ക്കോ​ട​തി വി​ധി​യി​ല്‍ ചീ​ട്ടു​കൊ​ട്ടാ​രം പോ​ലെ നി​ലം​പൊ​ത്തി​യെന്നു മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പറഞ്ഞു.

Also read : നരേന്ദ്ര മോദിയുടെ വാക്കുകളെ പിന്താങ്ങി ആസ്‌ത്രേലിയയും : ലോകാരോഗ്യ സംഘടനയില്‍ ഇന്ത്യ നേതൃസ്ഥാനത്തേക്ക് വരുമെന്ന് സൂചന

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ത​ട​സം വ​രാ​തി​രി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യും വ്യ​ക്തി​ക​ളു​ടെ ര​ഹ​സ്യാ​ത്മ​ക​ത ഉ​റ​പ്പാ​ക്കി​കൊ​ണ്ടും ഹൈ​ക്കോ​ട​തി ഇ​ത്ത​ര​മൊ​രു ഇ​ട​ക്കാ​ല വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.ഡാ​റ്റാ ക​ച്ച​വ​ട​ത്തി​ന് തു​നി​ഞ്ഞ സ​ര്‍​ക്കാ​രി​ന് കി​ട്ടി​യ വ​ന്‍​തി​രി​ച്ച​ടി​യാ​ണി​ത്. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ളി​ല്‍ ഹൈ​ക്കോ​ട​തി ക​ടു​ത്ത അ​തൃ​പ്തി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഉ​പാ​ധി​ക​ളോ​ടെ ന​ല്‍​കി​യ അ​നു​മ​തി സ​ര്‍​ക്കാ​രി​ന് ആ​ശാ​വ​ഹ​മ​ല്ല. സ​ര്‍​ക്കാ​ര്‍ സ്പ്രി​ങ്ക്ള​റു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റി​ല്‍ ഹൈ​ക്കോ​ട​തി വ​ലി​യ ആ​ശ​ങ്കയാണ് ​രേ​ഖ​പ്പെ​ടു​ത്തിയത്. കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ഇ​തേ ആ​ശ​ങ്ക​യും ഭ​യ​വു​മാ​ണ് കോ​ണ്‍​ഗ്ര​സും ചൂ​ണ്ടി​ക്കാ​ട്ടി​യതെന്നും . പൗ​ര​ന്‍​മാ​രു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ള്‍ തൂ​ക്കി വി​ല്‍​ക്കു​ന്ന സ്പ്രി​ങ്ക്ള​ര്‍ ഇ​ട​പാ​ട് രാ​ജ്യ​താ​ത്പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button