തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. കുഞ്ഞിന് ജന്മനാ ഹൃദയ, ശ്വാസകോശ രോഗങ്ങള്‍ ഉണ്ടായിരുന്നു. ഹൈ റിസ്ക് കാറ്റഗറിയില്‍പ്പെട്ട കുട്ടിയെ ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ആദ്യ പരിശോധനാഫലം പോസിറ്റീവായിരുന്നു. രണ്ടാമത് പരിശോധിക്കുന്നതിന് മുൻപ് തന്നെ കുട്ടി മരണത്തിന് കീഴടങ്ങി. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Read also: പുക വലിക്കുന്നവർക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ഫ്രാന്‍സിലെ ഗവേഷകര്‍
നമ്മുടെ കഴിവിന്റെ അപ്പുറത്തായിരുന്നു കുട്ടിയുടെ ആരോഗ്യനില. കുഞ്ഞിന് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ്. രോഗബാധിതനായ ബന്ധു കുഞ്ഞുമായി അടുത്തിട പഴകിയിട്ടില്ലെന്ന് പറയുന്നു. വീട്ടില്‍ പുറത്തുനിന്ന് ആരും വന്നിട്ടില്ലെന്നും പറയുന്നുണ്ട്. അക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments