USALatest NewsNewsInternational

പൊതുതെരഞ്ഞെടുപ്പില്‍ ട്രം‌പിനേക്കാള്‍ 30 ശതമാനം കൂടുതല്‍ യുവാക്കളുടെ വോട്ട് ജോ ബിഡന് ലഭിക്കുമെന്ന് സര്‍‌വ്വേ ഫലം

 

വാഷിംഗ്ടണ്‍: നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 30 ശതമാനം കൂടുതല്‍ വോട്ടുകള്‍ 30 വയസ്സിന് താഴെയുള്ള അമേരിക്കന്‍ യുവാക്കള്‍ മുന്‍ ഉപരാഷ്ട്രപതി ജോ ബിഡന് വോട്ടു ചെയ്യാന്‍ സാധ്യതയുണ്ടെന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പോളിംഗ് കണക്കുകള്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് 11 നും മാര്‍ച്ച് 23 നും ഇടയില്‍ 2,546 വോട്ടര്‍മാര്‍ പങ്കെടുത്ത സര്‍വേയില്‍ ഹാര്‍വാര്‍ഡ് കെന്നഡി സ്കൂള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സിന്‍റെ പുതിയ വോട്ടെടുപ്പിലാണ് ഇത് സൂചിപ്പിക്കുന്നത്. 18 നും 29 നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാരില്‍ 60 ശതമാനം പേരും ബിഡന് വോട്ടു ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു.

ഡെമോക്രാറ്റിക് ടിക്കറ്റില്‍ ഒന്നാം സ്ഥാനത്തെത്തിയ വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണി സാണ്ടേഴ്സിനെക്കുറിച്ചും സര്‍‌വ്വേയില്‍ ഇതേ ചോദ്യം ചോദിച്ചു. സാന്‍റേഴ്സിനെക്കുറിച്ചും വോട്ടര്‍മാര്‍ സമാനമായ പ്രതികരണമാണ് ലഭിച്ചത്.

നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ യുവ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നാണ്. 18 നും 29 നും ഇടയില്‍ പ്രായമുള്ള ഡെമോക്രാറ്റിക് വോട്ടര്‍മാരില്‍ 43 ശതമാനവും റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ 35 ശതമാനവും ട്രംപ് അധികാരമേറ്റതിനുശേഷം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൂടുതല്‍ സജീവമായി എന്നാണ് സൂചിപ്പിക്കുന്നത്. 69 ശതമാനം ഡെമോക്രാറ്റുകളും 64 ശതമാനം റിപ്പബ്ലിക്കന്‍മാരും വോട്ട് ചെയ്യുമെന്ന് ഉറപ്പ് നല്‍കി.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 54 ശതമാനം പേരും പൊതുതെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും വോട്ട് ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു. 2016 ലെ വസന്തകാലത്ത് നടത്തിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് സമാനമായ വോട്ടെടുപ്പില്‍ റിപ്പോര്‍ട്ട് ചെയ്ത സംഖ്യയേക്കാള്‍ 4 ശതമാനം വര്‍ധനവാണ് ഇത്തവണ കണ്ടത്. ഡാറ്റ പ്രകാരം 18 നും 29 നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാരില്‍ 46.1 ശതമാനം മാത്രമാണ് 2016 ല്‍ വോട്ടു ചെയ്തതെന്ന് യുഎസ് സെന്‍സസ് ബ്യൂറോ അധികൃതര്‍ പറഞ്ഞു.

പൊതുതെരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ മൂന്നില്‍ രണ്ട് ഭാഗവും തിരഞ്ഞെടുപ്പ് തങ്ങളുടെ ജീവിതത്തില്‍ ശ്രദ്ധേയമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button