Latest NewsKeralaNews

നിങ്ങൾ ഹോട്ട്സ്പോട്ട് മേഖലകളിൽ നിന്നുള്ളവർ ആണോ? ഇനി ഏത് രോ​ഗത്തിന് ചികിത്സ തേടിയാലും കൊറോണ വൈറസ് പരിശോധന നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ട്സ്പോട്ട് മേഖലകളിൽ ഇനി മുതൽ ഏത് രോ​ഗത്തിന് ചികിത്സ തേടിയാലും കൊറോണ വൈറസ് പരിശോധന നിർബന്ധമെന്ന് സർക്കാർ. രോ​ഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർക്ക് വൈറസ് ബാധയുണ്ടോ എന്ന് അറിയാനാണ് പരിശോധന. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരിലും പരിശോധന നടത്തുന്നത് കൂടുതല്‍ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ നിന്ന് കൂടുതല്‍ പേരിലേക്ക് രോഗം പടരാനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട്. സാമൂഹിക വ്യാപന സാധ്യത സർക്കാർ തള്ളിക്കളയുന്നുണ്ടെങ്കിലും അക്കാര്യത്തിലും പരിശോധന നടത്തണം. ഇതിനായാണ് ഈ മേഖലകളില്‍ നിന്ന് ചികിത്സ തേടുന്ന എല്ലാ രോ​ഗികളേയും പരിശോധനയ്ക്ക് വിധേയരാക്കാൻ തീരുമാനിച്ചത്. ശസ്ത്രക്രിയക്ക് എത്തുന്നവരേയും പരിശോധിക്കും.

ALSO READ: ഭീതി വിതച്ച് കോവിഡ്; രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 718 ആയി

വിദേശത്തു നിന്ന് എത്തുന്ന എല്ലാവരിലും പരിശോധന നടത്തും. അതിര്‍ത്തികള്‍ വഴി കേരളത്തിലേക്കെത്തുന്നവരേയും പരിശോധനയ്ക്ക് വിധേയരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button