തിരുവനന്തപുരം: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കേരള ഹൗസില്‍ താമസസൗകര്യം ഒരുക്കണമെന്ന് ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2019 ഒക്ടോബര്‍ ഒന്നു മുതല്‍ നാട്ടിലെത്തിയിട്ടുള്ള എല്ലാ പ്രവാസികള്‍ക്കും ലോക്ക് ഡൗണ്‍മൂലം തിരികെപ്പോകാന്‍ സാധിക്കാതെ വന്ന പ്രവാസികള്‍ക്ക് നോര്‍ക്ക വഴി നല്കുന്ന അയ്യായിരം രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ഉമ്മൻ ചാണ്ടി കത്തിൽ പറയുന്നു.
രണ്ട് മൂന്ന് മാസക്കാലയളവില്‍ അവധിയില്‍ നാട്ടിലെത്തിയതും ലോക്ക്ഡൗണ്‍ മൂലം തിരികെപ്പോകാന്‍ സാധിക്കാതിരുന്നതുമായ പ്രവാസികള്‍ക്കാണ് നോര്‍ക്ക മുഖാന്തിരം അയ്യായിരം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചത്. എന്നാൽ ആറു മാസത്തോളം അവധി ലഭിച്ച് നാട്ടിലെത്തിയ പ്രവാസികളും നിലവില്‍ ഉണ്ടെന്നാണ് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടിയത്.
Post Your Comments