Latest NewsKeralaNews

മേയ് മൂന്നുവരെ കാത്തിരിക്കാതെ ചാർട്ടേഡ് വിമാനത്തിൽ പ്രവാസികളെ കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിക്ക് ഉമ്മൻ ചാണ്ടിയുടെ കത്ത്

തിരുവനന്തപുരം: പ്രവാസികളുടെ അവസ്ഥ ദിനംപ്രതി വഷളാകുകയാണെന്നും അതിനാൽ മേയ് മൂന്നുവരെ കാത്തിരിക്കാതെ ചാർട്ടേഡ് വിമാനത്തിൽ അവരെ കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഉമ്മൻ‌ചാണ്ടി. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഗൾഫിൽ ജോലി ചെയ്യുന്ന മറ്റു പൗരന്മാരെ അതതു രാജ്യങ്ങൾ തിരികെ കൊണ്ടുപോയിട്ടും ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കുന്നു.

Read also: യാത്രകൾക്ക് നിയന്ത്രണമുള്ള സാഹചര്യത്തിൽ പോലീസ് ഉദ്യോ​ഗസ്ഥരുടെ സഹായത്തില്‍ കർണാടകയിലേക്ക് കടന്ന് അധ്യാപിക; യാത്ര ചെയ്‌തത്‌ ഉന്നത എക്സൈസ് ഉദ്യോഗസ്ഥന്റെ വാഹനത്തിൽ

ലേബർ ക്യാംപുകളിൽ ഇരുപതും മുതൽ അൻപതു വരെ പേർ ഒരുമിച്ചു കഴിയുന്നതിനാൽ ഒരാൾക്കു രോഗം പിടിച്ചാൽ വലിയ പ്രത്യാഘാതം ഉണ്ടാകും. ഇവർക്കു മരുന്നും മറ്റു സൗകര്യങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇന്ത്യൻ എംബസിക്ക് അടിയന്തര നിർദേശം നൽകണം. തിരികെ കൊണ്ടുവരുമ്പോൾ ഗർഭിണികൾ അടക്കം സ്ത്രീകൾ, മുതിർന്ന പൗരന്മാർ,വിസിറ്റിങ് വീസയിൽ കുടുങ്ങിയവർ എന്നിവർക്കു മുൻഗണന നൽകണമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button