വാഷിങ്ടണ്‍:കൊറോണരോഗികളില്‍ നടത്തിയ സര്‍വേയിൽ പുതിയ രണ്ട് ലക്ഷണങ്ങൾ കൂടി കണ്ടെത്തി ഗവേഷകർ. രുചിയും ഗന്ധവും നഷ്ടപ്പെടുന്നത് കൊറോണ വൈറസ് ബാധയുടെ ലക്ഷണമായി കണക്കാക്കണമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ഇറ്റലിയില്‍ ഇരുനൂറോളം കൊറോണ രോഗികളെ പരിശോധിച്ചപ്പോള്‍ 67% പേര്‍ക്കും രുചിയോ ഗന്ധമോ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പെട്ടെന്ന് ഗന്ധമോ രുചിയോ നഷ്ടപ്പെടുന്നവര്‍ ശ്രദ്ധിക്കണമെന്നും ഇവർ നിരീക്ഷണത്തിൽ കഴിയണമെന്നും നിർദേശമുണ്ട്.
ഗന്ധവും രുചിയും നഷ്ടപ്പെടുന്നതിന് പുറമെ വരണ്ട ചുമ, പനി,ക്ഷീണം എന്നിവയാണ് കൊറോണ രോഗികളില്‍ കൂടുതലും കണ്ടെത്തിയിട്ടുള്ള ലക്ഷണങ്ങള്‍. 12% പേരില്‍ മാത്രമാണ് രുചിയും ഗന്ധവും നഷ്ടപ്പെടുന്നത് ആദ്യ രോഗലക്ഷമായി കണ്ടെത്തിയത്. 27% പേര്‍ക്കും മറ്റു ലക്ഷങ്ങള്‍ക്കൊപ്പമാണ് ഈ ലക്ഷണങ്ങൾ ഉണ്ടായത്. മൂന്ന് ശതമാനം പേരിൽ ഗന്ധവും രുചിയും നഷ്ടപ്പെടുന്നതല്ലാതെ മറ്റൊരു ലക്ഷണവും കണ്ടെത്തിയില്ല.
Post Your Comments