
മുംബൈ • മുസ്‌ലിം ആണെന്ന് ആണെന്ന് അറിഞ്ഞ് ഡെലിവറിക്കാരനിൽ നിന്ന് പലചരക്ക് സാധനങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച 51 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ നടത്തുന്ന ഇസ്ലാമോഫോബിക് പരാമര്‍ശങ്ങളുടെ വീഡിയോ ഡെലിവറി ബോയ് തന്നെ ചിത്രീകരിച്ചു പുറത്തുവിടുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.
ഓണ്‍ലൈന്‍ പലചരക്ക് വ്യാപാര സൈറ്റായ ഗ്രോഫേഴ്സിൽ ജോലി ചെയ്യുന്ന മീര റോഡ് നിവാസിയായ 32 കാരനായ ബർകത്ത് പട്ടേൽ ആണ് വിദ്വേഷത്തിന് ഇരയായത്. ചൊവ്വാഴ്ച പട്ടേലിന്റെ ഒൻപത് ഡെലിവറികളിൽ ആദ്യത്തേത് രാവിലെ 9.40 ന് ജയ പാർക്കിലെ സുപ്രിയ ചതുർവേദിയുടെ വീട്ടിലായിരുന്നു. തന്റെ തൊഴിലുടമകൾ നിർദ്ദേശിച്ചതനുസരിച്ച് പട്ടേൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ ഗേറ്റിന് പുറത്ത് ചതുർവേദിയുടെ പാർസൽ നൽകണം. എന്നാല്‍ സുപ്രിയയ്ക്ക് പാഴ്സല്‍ കൈമാറുന്നതിനിടയിൽ പിതാവ് ഗജാനൻ ചതുര്‍വേദി മകളെ തടയുകയായിരുന്നു.
പോലീസിന് കൈമാറിയ ഫോൺ വീഡിയോയില്‍ പ്രതി ആദ്യം ഡെലിവറിക്കാരന്റെ പേര് ചോദിക്കുന്നത് കാണാം. “ആ സ്ത്രീക്ക് പാർസൽ എടുക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അയല്‍ അനുവദിച്ചില്ല. മുസ്ലീങ്ങളിൽ നിന്ന് പാർസൽ എടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ ഒന്നും പറയാതെ സംഭവം എന്റെ ഫോണിൽ റെക്കോർഡുചെയ്യാൻ തുടങ്ങി. ഇത് എന്നെ വളരെയധികം വേദനിപ്പിച്ച,”- പാട്ടീല്‍ പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം പട്ടേൽ കാശിമിറ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടര്‍ന്ന് മറ്റുള്ളവരുടെ മതവികാരങ്ങളെയും വിശ്വാസങ്ങളെയും അതിലംഘിക്കുക എന്ന ഉദ്ദേശ്യത്തോടെ മനപൂര്‍വമോ ദ്രോഹകരമോ ആയ പ്രവൃത്തി ചെയ്തതിന് ഗജാനൻ ചതുർവേദിയ്ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം പോലീസ് കേസെടുക്കുകയും വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Post Your Comments