നടക്കാനിറങ്ങിയ യുവതിയുടെ മാറില്‍ വെടിയേറ്റു, എന്നാല്‍ ഹൃദയം തുളച്ചുകടന്നുപോകുമായിരുന്ന വെടിയുണ്ടയില്‍ നിന്നും രക്ഷപ്പെടുത്തിയത് യുവതി ധരിച്ച കൃത്രിമ സ്തനം. 30 വയസുള്ള കനേഡിയന്‍ യുവതിക്കാണ് കൃത്രിമ സ്തനം കൊണ്ട് ജീവന് തിരിച്ചുകിട്ടിയത്. ദിശതെറ്റിയ വെടിയുണ്ട കാര്യമായ ജീവഹാനി വരുത്താതെ ശരീരത്തില്‍ തറക്കുകയായിരുന്നു.
നെഞ്ചില്‍ നിന്ന് ചൂടിളകുന്നപോലെ തോന്നി. നോക്കിയപ്പോള്‍ രക്തവുമെന്ന് യുവതി ഡോക്ടറോട് പറഞ്ഞു. അതേസമയം യുവതി ധരിച്ചിരുന്ന സിലിക്കോണ്‍ സ്തനത്തിന് വെടിയുണ്ടയേറ്റതാണ് ജീവന് രക്ഷിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. വെടിയുണ്ടയേറ്റ് കേടുപാട് പറ്റിയ സ്തലത്തിന്റെ ചിത്രവും എക്സ്റേ ചിത്രവും ഡോക്ടര്‍ പുറത്തുവിട്ടിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെ ശരീരത്തില്‍ തറച്ച വെടിയുണ്ട നീക്കി.
Post Your Comments