Latest NewsNewsIndia

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നിയന്ത്രിത മദ്യവില്‍പന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് പഞ്ചാബ് മുഖ്യമന്ത്രിയുടെ കത്ത്

ന്യൂഡൽഹി: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നിയന്ത്രിത മദ്യവില്‍പന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കത്തെഴുതി.കൊവിഡ് 19 സാഹചര്യത്തില്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 3000 കോടിയുടെ ഇടക്കാല ധനസഹായവും ആവശ്യപ്പെട്ടു.

ഹാമാരിയെ മറികടക്കാന്‍ 4400 കോടിയുടെ ജിഎസ്ടി കുടിശിക ഉടന്‍ വേണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബ‍ര്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള കുടിശികയാണിത്.

ശമ്പളം, പെന്‍ഷന്‍, കൊവിഡ് പ്രതിരോധ പ്രവ‍ര്‍ത്തനങ്ങള്‍, ആരോഗ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 7301 കോടിയുടെ ചെലവ് ഏപ്രില്‍ മാസത്തിലുണ്ടാകും. കൊവിഡ് മൂലം പഞ്ചാബിന് നഷ്ടമായ വരുമാനം കേന്ദ്രം നല്‍കണമെന്നും ഏപ്രിലിലേക്കുള്ള 3000 കോടി ഏകദേശ തുകയാണെന്നും പഞ്ചാബ് മുഖ്യമന്ത്രി പറയുന്നു.

രാജ്യത്ത് 15122 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. 603 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 3259 പേര്‍ ഇതിനകം രോഗമുക്തി നേടി. പഞ്ചാബില്‍ 245 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 16 പേര്‍ മരിക്കുകയും ചെയ്തു. 39 പേരാണ് രോഗമുക്തി നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button