Latest NewsNewsEntertainmentHollywood

തന്റെ അനുവാദമില്ലാതെ താനെടുത്ത ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു ; നടിയും ഗായികയുമായ താരത്തിനെതിരെ 1.14 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഫോട്ടോഗ്രാഫര്‍

നടിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസിനെതിരെ നിയമ നടപടിയുമായി ന്യൂയോര്‍ക്ക് സിറ്റി ഫോട്ടോഗ്രാഫര്‍. തന്റെ അനുവാദമില്ലാതെ താനെടുത്ത ജെന്നിഫര്‍ ലോപ്പസിന്റെ ചിത്രം അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതിനെതിരെയാണ് നിയമ നടപടി. അഭിഭാഷകന്റെ ഫീസടക്കം തനിക്ക് 1.14 കോടി രൂപ ജെന്നിഫര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഫോട്ടോഗ്രാഫറുടെ ആവശ്യം.

ജെന്നിഫറും അവരുടെ പ്രൊഡക്ഷന്‍ കമ്പനിയായ ന്യൂയോറിക്കന്‍ പ്രൊഡക്ഷന്‍സും അവരുടെ ബ്രാന്‍ഡ് പ്രോത്സാഹിപ്പിക്കുന്നതിനായി താനെടുത്ത ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഉപയോഗിച്ചു എന്നാണ് ഫോട്ടോഗ്രാഫര്‍ സ്റ്റീവ് സാന്‍ഡ്‌സിന്റെ ആരോപണം എന്ന് ഇ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

താനെടുത്ത ചിത്രം ഉപയോഗിക്കുന്നതിന് നടി തനിക്ക് കാശ് നല്‍കുകയോ തന്റെ അനുവാദം ചോദിക്കുകയോ ചെയ്തിരുന്നില്ലെന്ന് മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. 2017 ജൂണ്‍ 23നാണ് ലോപ്പസ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതുവരെ 650,000 ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button