ദുബായ് : റമസാനോടനുബന്ധിച്ച് 1511 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് ഇത് സമ്പന്ധിച്ച് ഉത്തരവിട്ടത്. ഇന്ത്യക്കാർ ഉൾപ്പടെ വിവിധ രാജ്യക്കാരാണ് മോചിതരാകുന്നത്. ഇവർ ഉൾപ്പെട്ടിട്ടുള്ള സാമ്പത്തീക ബാധ്യതകളും എഴുതിത്തള്ളും.
യുഎഇയിൽ മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് ചൊവ്വാഴ്ച മരിച്ചു. 490പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചുവെന്നു രോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 46ആയും രോഗികളുടെ എണ്ണം 7,755ആയും ഉയർന്നു. 83പേർക്ക് സുഖം പ്രാപിച്ചതോടെ രോഗം ബേധമായവരുടെ എണ്ണം 1,443ആയെന്നും ഏറ്റവും ഒടുവിൽ 30,000 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. രോഗികളെല്ലാം ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.
Post Your Comments