മുംബൈ: കൊറോണ ബാധ സംസ്ഥാനത്ത് കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങളെ മൂടിവെക്കാന്‍ മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് രംഗത്ത്. സർക്കാറിന്റെ പിടിപ്പുകേട് വിമർശിച്ചാൽ സൈബര്‍സെല്ലിന്റെ അന്വേഷണത്തിലൂടെ കേസ്സെടുക്കുമെന്നാണ് മുന്നറിയിപ്പ്. ചികിത്സസംബന്ധമായ പൊരുത്തക്കേടുകളും ആരോഗ്യവകുപ്പിന്റെ ഏകോപനമില്ലായ്മയും ഡോക്ടര്‍മാര്‍ പരസ്പരം പറയുന്നതാണ് സംസ്ഥാന സര്‍ക്കാറിനെ പ്രകോപിപ്പിച്ചത്.
മഹാരാഷ്ട്ര ഐഎംഎ ഘടകത്തിനാണ് സംസ്ഥാന സര്‍ക്കാറിന്റെ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രത്യേകിച്ച് വാട്‌സ് ആ്പ് വഴിയാണ് ഡോക്ടര്‍മാരുടെ വിമര്‍ശനം. മുംബൈ അടക്കം പ്രധാന നഗരങ്ങളിലും ചേരികളിലും കൊറോണ ബാധ തുടരുന്ന സാഹചര്യമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളില്ല. കൊറോണ ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ ചികിത്സാ കാര്യത്തില്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് വേണ്ടത്ര ശ്രദ്ധകൊടുക്കുന്നില്ല.
ബാന്ദ്രയില്‍ അന്യഭാഷാ തൊഴിലാളികള്‍ ഒരുമിച്ച് കൂടുന്ന വിവരം പോലും സംസ്ഥാന സര്‍ക്കാറിന് ലഭിച്ചില്ലെന്നതും ഡോക്ടര്‍മാര്‍ ഗ്രൂപ്പുകളിലൂടെ വിമര്‍ശനമായി ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ കൊറോണ സംവിധാനങ്ങളുടെ വീഴ്ചകളും മന്ത്രിമാരുടെ കെടുകാര്യസ്ഥതയും ഡോക്ടര്‍മാര്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്നു എന്നതാണ് സർക്കാരിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
മുംബൈയില്‍ മാത്രം രോഗികള്‍ 3000 കടന്നിരിക്കുന്നു. നിലവില്‍ 223 പേര്‍ കൊറോണ ബാധിച്ച് മഹാരാഷ്ട്രയില്‍ മരണപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments