ബത്തേരി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നതിനിടെ വയനാട്ടില്‍ മൂന്ന് ബാറുകള്‍ക്ക് ലൈസന്‍സ് നല്കിയ പിണറായി സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ സമരത്തിനൊരുങ്ങുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്കി കഴിഞ്ഞു.
നേരത്തെ ബാറുകൾക്ക് ലൈസന്‍സ് നല്‍കുന്നത് മാറ്റിവച്ച അപേക്ഷകളാണ് ഇപ്പോള്‍ വളരെ പെട്ടെന്ന് പരിഗണിച്ചത്. ഉന്നതരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് ലൈസന്‍സ് വേഗത്തില്‍ ലഭിക്കാന്‍ ഇടയാക്കിയതെന്നും, അതിശക്തമായ ജനകീയ സമരത്തിന് നേതൃത്വം നൽകുമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍ വ്യക്തമാക്കി.
നിലവില്‍ ആറ് ബാറുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് ബാറുകള്‍ക്ക് കൂടി അനുമതി നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ ബാറുകളുടെയെണ്ണം ഒമ്പതാകും. ടൂറിസത്തിന്റെ പേര് പറഞ്ഞ് പുതിയ മൂന്ന് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് അനുവദിക്കുന്നതിലൂടെ ആദിവാസികളടക്കമുള്ള സാധാരണക്കാര്‍ താമസിക്കുന്ന നാട്ടില്‍ മദ്യലഭ്യത കൂടുന്ന അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നതെന്നും യു ഡി എഫ് ചൂണ്ടിക്കാട്ടുന്നു.
കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് ഒന്നും, സുല്‍ത്താന്‍ബത്തേരി ടൗണിൽ രണ്ട് ബാറുകള്‍ക്കുമാണ് അനുമതി നല്‍കിയിരിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം ജില്ലയിലെ മറ്റ് ബാറുകള്‍ തുറക്കുന്നതോടൊപ്പം ഈ ബാറുകളും പ്രവര്‍ത്തിച്ചു തുടങ്ങും.
Post Your Comments