Latest NewsNewsIndia

ഇന്ന് മുതൽ ഇളവില്ല; ഇടുക്കിയിലും കോട്ടയത്തും ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ വ​രു​ത്തി​യ ഇ​ള​വു​ക​ള്‍ പി​ന്‍‌​വ​ലി​ച്ച്‌ ജി​ല്ലാ ഭ​ര​ണ​കൂ​ടം

കോ​ട്ട​യം: ഇടുക്കിയിലും കോട്ടയത്തും ലോ​ക്ക്ഡൗ​ണ്‍ ഇളവുകൾ ഇന്ന് മുതൽ ലഭിക്കില്ല. ഇടുക്കിയിലും കോട്ടയത്തും ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ വ​രു​ത്തി​യ ഇ​ള​വു​ക​ള്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം പിൻവലിച്ചു. ചൊ​വ്വാ​ഴ്ച മു​ത​ല്‍ നി​ല​വി​ല്‍ വ​രു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന ലോക്ക്ഡൗണ്‍ ഇ​ള​വു​ക​ളി​ല്‍ മാ​റ്റം വ​രു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

മു​ന്‍ ദി​വ​സ​ങ്ങ​ളി​ലേ​തു​പോ​ലെ പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​രും. അ​ത്യാ​വ​ശ്യ​ങ്ങ​ള്‍​ക്കൊ​ഴി​കെ ജ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കുക . വാ​ഹ​ന​ത്തി​ലോ അ​ല്ലാ​തെ​യോ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ പി.​കെ സു​ധീ​ര്‍ ബാ​ബു പ​റ​ഞ്ഞു .

വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​തി​ന് ഒ​റ്റ ന​മ്ബ​ര്‍, ഇ​ര​ട്ട ന​മ്ബ​ര്‍ ക്ര​മീ​ക​ര​ണം ഇനി ഉ​ണ്ടാ​കി​ല്ല. ഓ​ട്ടോ, ടാ​ക്‌​സി സ​ര്‍​വീ​സു​ക​ള്‍ അനുവദിയ്ക്കില്ല. ഹോ​ട്ട​ലു​ക​ളി​ലും റ​സ്‌​റ്റോ​റ​ന്‍റു​ക​ളി​ലും പാ​ഴ്‌​സ​ല്‍ വി​ത​ര​ണ​ത്തി​നു മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ . സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ 33 ശ​ത​മാ​നം ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ര്‍ ഉ​റ​പ്പാ​ക്കി പ്ര​വ​ര്‍​ത്തി​ക്ക​ണം .

ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍ തുറക്കാന്‍ പാ​ടി​ല്ല. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മു​ണ്ട്. വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ജ്വ​ല്ല​റി​ക​ളും തു​റ​ക്കു​ന്ന​തി​ന് നി​രോ​ധ​നം തു​ട​രും. ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റു​ക​ള്‍​ക്കും മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ പ​രി​ധി​ക്കു പു​റ​ത്തു​ള്ള വ്യ​വ​സാ​യ ശാ​ല​ക​ള്‍​ക്കും അം​ഗീ​കൃ​ത സ്വ​കാ​ര്യ ബാ​ങ്കു​ക​ള്‍​ക്കും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ട്.

ALSO READ: കോ​വി​ഡി​ന്‍റെ ഉ​ത്ഭ​വം എ​വി​ടെ​യാ​ണ്? അ​മേ​രി​ക്ക​യ്ക്കു പി​ന്നാ​ലെ ചൈ​ന​യെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ ജ​ര്‍​മ​നി​

റോ​ഡ് നി​ര്‍​മാ​ണം, ജ​ല​സേ​ച​നം, കെ​ട്ടി​ട നി​ര്‍​മാ​ണം, തൊ​ഴി​ലു​റ​പ്പ് തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കും. വ​രും ദി​വ​സ​ങ്ങ​ളി​ലെ ലോ​ക് ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ല​ഭി​ക്കു​ന്ന​ത​നു​സ​രി​ച്ച്‌ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button