
സിയോൾ: ഉത്തര കൊറിയൻ രാഷ്ട്ര തലവൻ കിം ജോങ് ഉൻ അതീവ ഗുരുതരാവസ്ഥയിൽ. ഏകാധിപതി കിം ജോങ് ഉന്നിന്‍റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലെന്ന് വിദേശ മാധ്യമങ്ങൾ ആണ് റിപ്പോർട്ട് ചെയ്‌തത്. ഒരു ശസ്ത്രക്രിയക്ക് ശേഷമാണ് കിം ജോങ് ഉന്നിന്‍റെ ആരോഗ്യസ്ഥിതി വഷളായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
യു.എസ് ഇന്‍റലിജൻസ് അടക്കം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മസ്തിഷ്ക മരണം സംഭവിച്ചതായി ചില അമേരിക്കൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, വാർത്തയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു.
Post Your Comments