മസ്‌ക്കറ്റ് : ഒരു വിദേശികൂടി ഒമാനിൽ കോവിഡ് 19 ബാധിച്ച് മരിച്ചു. 53 വയസുള്ള വിദേശിയാണ് മരണപ്പെട്ടതെന്നും, ഇതോടെ ഒമാനിലെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമാന്‍ സ്വദേശികളും മലയാളി ഉള്‍പ്പെടെ ആറ് വിദേശികളുമാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് ഇത് വരെ മരണപ്പെട്ടത്.
മാർച്ച് 31നായിരുന്നു ഒമാനില്‍ ആദ്യ കൊവിഡ് മരണം. ഏപ്രില്‍ നാലിന് ഒരാള്‍ കൂടി മരിച്ചു. ഇരുവരും . 75 വയസിന് മുകളില്‍ പ്രായമുള്ള സ്വദേശികളായിരുന്നു. ഏപ്രില്‍ ഒന്‍പതിന് 41 കാരനായ വിദേശിയും ഏപ്രിൽ 12ന് 37കാരനായ മറ്റൊരു പ്രവാസിയും മരണപ്പെട്ടു. മലയാളിയായ ഡോ. രാജേന്ദ്രൻ നായരും, മത്ര സൂഖിലെ വ്യാപാരിയായിരുന്ന ഗുജറാത്ത് സ്വദേശിയുമാണ് മരിച്ച ഇന്ത്യക്കാർ. ഏപ്രില്‍ 19നു മറ്റൊരു വിദേശികൂടി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
Post Your Comments