Latest NewsNewsInternational

കോവിഡ് 19 ബാധിച്ച് വെന്റിലറേറ്ററിലായ യുവതി മകന് ജന്മം നല്‍കി ; കുഞ്ഞിനെ ആദ്യമായി കാണുന്നത് പതിനൊന്ന് ദിവസ കോമ ജീവിതത്തില്‍ നിന്ന് ഡിസ്ചാര്‍ജായപ്പോള്‍

ന്യൂയോര്‍ക്ക്: കോവിഡ് 19 ബാധിച്ച് എട്ട് മാസം ഗര്‍ഭിണിയായിരിക്കെ വെന്റിലറേറ്ററിലായെങ്കിലും മകന് ജന്മം നല്‍കി യുവതി. ന്യൂയോര്‍ക്ക് സ്വദേശിയായ യാനിര സോറിയാനോയ്ക്ക് കടുത്ത ശ്വാസതടസം നേരിട്ടത്തോടെയാണ് ഇവരെ വെന്റിലേറ്ററിന്റെ സഹായത്തോടെ ആര്‍ട്ടിഫീഷ്യല്‍ കോമയിലേക്ക് ഡോക്ടര്‍മാര്‍ മാറ്റിയത്. ഈ അവസ്ഥയിലായിരുന്നു യാനിര തന്റെ നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ന്യൂയോര്‍ക്കിലെ ബേ ഷോറിലുള്ള സൗത്ത് സൈഡ് ആശുപത്രിയിലായിരുന്നു സംഭവം. മാസം തികയാതെ പിറക്കേണ്ടി വന്നുവെങ്കില്‍ കൂടിയും കുഞ്ഞ് ആരോഗ്യവാനാണ് എന്നാണ് ആശുപത്രി വ്യക്തമാക്കുന്നത്.

തിരിച്ച് കിട്ടുമെന്ന് ഉറപ്പില്ലാത്തിടത്തു നിന്നുമാണ് ഈ മുപ്പത്തിയാറുകാരി അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. യുവതി പെട്ടെന്ന് തന്നെ ഗുരുതരാവസ്ഥയിലെത്തുന്ന അവസ്ഥയിലായതിനാല്‍ കുട്ടിയെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു. പതിനൊന്ന് ദിവസം കോമ അവസ്ഥയില്‍ കഴിഞ്ഞ യാനിരയെ കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ് ചെയ്തത്. കുഞ്ഞിനെ സര്‍ജറിയിലൂടെ പുറത്തെടുത്തത് അറിഞ്ഞിരുന്നുവെങ്കിലും പ്രതികരിക്കാനാവാത്ത അവസ്ഥയിലായിരുന്നു യാനിര. അമ്മയില്‍ നിന്ന് വാള്‍ട്ടറിന് കോവിഡ് 19 ബാധിച്ചിട്ടില്ല.

യാനിരയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ വീല്‍ചെയറില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കരഘോഷങ്ങള്‍ക്കിടയിലൂടെ വന്നപ്പോളാണ് യാനിരയുടെ കൈയിലേക്ക് ദിവസങ്ങള്‍ മാത്രം പ്രായമുള്ള വാള്‍ട്ടറിനെ ഭര്‍ത്താവ് നല്‍കുന്നത്. അതേരയും നാള്‍ താന്‍ പ്രസവിച്ച കുഞ്ഞിനെ കാണാന്‍ കഴിയാതെ കിടക്കുകയായിരുന്നു യാനിര.

shortlink

Related Articles

Post Your Comments

Related Articles


Back to top button