KeralaLatest NewsNews

പനിയെ തുടര്‍ന്ന് രക്തപരിശോധനയ്ക്ക് നിര്‍ദേശിച്ച അന്യസംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

ശാസ്താംകോട്ട: പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സതേടിയ അന്യസംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രക്ത പരിശോധനയ്ക്ക് നിര്‍ദേശിച്ചതിന് പിന്നാലെയാണ് സംഭവം. ഭരണിക്കാവ് പനപ്പെട്ടി തനിമ ഹോളോബ്രിക്സിലെ തൊഴിലാളിയായ ഈസ്റ്റ് ബംഗാള്‍ സ്വദേശി ബോണോ മാലി റോയിയെ (19)യാണ് ശാസ്താംകോട്ട – ഭരണിക്കാവ് റോഡിലെ ഹോട്ടലിന് പിന്നിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ പരിസര വാസികളാണ് സംഭവം കണ്ടത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇന്നലെ ഉച്ചയ്ക്ക് താമസ സ്ഥലത്ത് നിന്ന് നാലു കിലോമീറ്ററിലേറെ നടന്നാണ് ബോണോ മാലി ബ്രിക്സിലെ മറ്റ് രണ്ട് തൊഴിലാളികള്‍ക്കൊപ്പം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം രക്തപരിശോധന നടത്താന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. രക്തം കൊടുത്ത് പുറത്തേക്കിറങ്ങിയതിനു പിന്നാലെ ബോണോയെ കാണാതാവുകയായിരുന്നു. ഏറെനേരം തെരഞ്ഞിട്ടും കാണാതെ വന്നതോടെ സുഹൃത്തുക്കള്‍ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു.

മൃതദേഹം കണ്ടതിന് പിന്നാലെ ബോണോയുടെ ഫോട്ടോ പൊലീസ് അന്യസംസ്ഥാന തൊഴിലാളികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതോടെയാണ് രാത്രി ഏഴരയോടെ പൊലീസ് മരിച്ചത് ബോണോ മാലിയാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഇയാളുടെ രക്തപരിശോധനാ ഫലത്തിനായി പൊലീസും ആരോഗ്യവകുപ്പും ആശുപത്രിയുമായി ബന്ധപ്പെട്ടു. എന്നാല്‍ സംശയിക്കുന്ന തരത്തില്‍ ഇയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button