മുംബൈ: കോവിഡ് 19 ബാധിച്ച ഇരുപത്തിയഞ്ചുകാരിയായ യുവതി ആണ് കുഞ്ഞിന് ജന്മം നല്കി. പൂണെയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലാണ് ഖഡ്കി സ്വദേശിയായ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. പ്രസവിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഏപ്രില്‍ പതിനാറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ശനിയാഴ്ചയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 3.5 കിലോഗ്രാം ഭാരമുള്ള കുട്ടി പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കുന്നു. കുഞ്ഞിനെ അമ്മയില്‍ നിന്ന് മാറ്റി പ്രത്യേക പരിചരണത്തിലാക്കിയിട്ടുണ്ട്. അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments