ദോഹ : ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 56കാരനാണ് ഇന്ന് മരണമടഞ്ഞത്. വിട്ടുമാറാത്ത രോഗങ്ങലുണ്ടായിരുന്ന ഇദ്ദേഹത്തിന് കോവിഡ് കൂടി ബാധിച്ചതോടെ ആരോഗ്യാവസ്ഥ ഗുരുതരമായി മരണപ്പെടുകയായിരുന്നുവെന്നും മരണസംഖ്യ 9 ആയി ഉയര്‍ന്നുവെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,082 പേരില്‍ നടത്തിയ പരിശോധനയിൽ 567 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 6,015ലെത്തി. 37 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ, രോഗം ഭേദമായവരുടെ എണ്ണം 555ആയി. 5,451 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 64,620 പേരിലാണ് കോവിഡ് പരിശോധന നടത്തിയതെന്നു അധികൃതർ അറിയിച്ചു.
Also read : വിജയ് മല്യയ്ക്ക് ബ്രിട്ടണില്‍ നിന്നും തിരിച്ചടി : മല്യയെ ബ്രിട്ടണ്‍ ഇന്ത്യയ്ക്ക് കൈമാറും
ഒമാനിൽ കോവിഡ് സ്ഥിരീകരിക്കുന്ന വിദേശികളുടെ എണ്ണം ഉയരുന്നു. ഇന്ന് പുതുതായി 144പേർക്ക് കൂടി കോവിഡ്. ഇതിൽ 86 പേർ വിദേശികളും 58 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1410ലെത്തിയെന്നും, 238 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു. രണ്ടു ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ അഞ്ചു വിദേശികളുമടക്കം ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് ഏഴു പേരാണ് മരണപ്പെട്ടിട്ടുള്ളത്.
Post Your Comments