ഡെറാഡൂണ്‍: കോവിഡ് ബാധയുടെ ലക്ഷണങ്ങള്‍ ആനക്കുട്ടിയില്‍ പ്രകടമായതിനെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്കയച്ചു. ഉത്തരാഖണ്ഡിലെ രാജാജി ടൈഗര്‍ റിസര്‍വിലെ സുല്‍ത്താന്‍ എന്ന ആനക്കുട്ടിയാണ് രോഗ ലക്ഷണങ്ങള്‍ കാണിച്ചത്. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആനയെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ വെറ്റിറിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടക്കുക.
പകര്‍ച്ച വ്യാധിയുടെ ലക്ഷണമാണ് ആനക്കുട്ടി കാണിച്ചതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്നും പിന്നാലെ കോവിഡ് പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഹരിദ്വാറില്‍ നിന്നും പ്രത്യേക ആരോഗ്യസംഘം എത്തി കൂടുതല്‍ പരിശോധനയും അണുനശീകരണവും നടത്തുമെന്നും ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ അമിത് വര്‍മ പറഞ്ഞു.
Post Your Comments