ബെയ്ജിംഗ്: ചൈനയിലെ വുഹാന്‍ വൈറോളജി ലാബില്‍ അന്വേഷണത്തിന് യുഎസ് സംഘത്തെ അനുവദിക്കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം തള്ളി ചൈന. വുഹാനിലെ ലാബില്‍നിന്നു പുറത്തു ചാടിയ വൈറസാണു ലോകമെങ്ങും കൊറോണ മഹാമാരിക്കിടയാക്കിയതെന്നും ചൈനയുടെ ഭാഗത്തുനിന്നു മനപ്പൂര്‍വം വീഴ്ചയുണ്ടായെന്നു തെളിഞ്ഞാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Read also: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
കൊറോണ വൈറസിന്റെ കാര്യത്തില്‍ ചൈന ഇരയാണെന്നും പ്രതിയല്ലെന്നുമാണ് ട്രംപിനു മറുപടി നല്‍കിക്കൊണ്ട് ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞത്. മനുഷ്യരാശിയുടെ മുഴുവന്‍ ശത്രുവാണ് ഈ വൈറസ്. ഇത് എവിടെയും ഏതുസമയത്തും പ്രത്യക്ഷപ്പെടാം. ചൈന ഈ വൈറസിന്റെ ആക്രമണത്തിനിരയാണെന്നും അദ്ദേഹം പറയുകയുണ്ടായി. യുഎസില്‍ 2009ല്‍ എച്ച്1 എന്‍1 ഇന്‍ഫ്ലുവന്‍സ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആരെങ്കിലും യുഎസിനെ പ്രതിക്കൂട്ടിലാക്കിയോ എന്നും ചൈന ചോദിച്ചു.
Post Your Comments