ഹൈദരാബാദ്: കോവിഡ് ബാധിച്ച് കുഞ്ഞിനു ദാരുണാന്ത്യം. തെലങ്കാനയിലെ ഹൈദരാബാദിൽ 45 ദിവസം പ്രായമുളള കുഞ്ഞാണ് മരിച്ചത്. ന്യുമോണിയയെ തുടർന്ന് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് വെളളിയാഴ്ച കോവിഡ് സ്ഥിരീകരിക്കുകയിരുന്നു.
ഏപ്രിൽ എട്ടിന് നാരായൺപേട്ടിലെ ആശുപത്രിയിൽ പ്രതിരോധ കുത്തിവെപ്പ് എടുത്തതിന് ശേഷമായിരുന്നു രോഗലക്ഷണങ്ങൾ പ്രകടമായത് പിന്നീട് മെഹബൂബ നഗറിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്നാണ് ഹൈദരാബാദിലേക്ക് മാറ്റിയത്.
മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും രോഗബാധയില്ല. കൊവിഡ് ബാധിത മേഖലകളിൽ സഞ്ചരിച്ചിട്ടില്ലെന്നുമാണ് കുടുംബം പറയുന്നത്. ആശുപത്രിയിൽ നിന്ന് രോഗം പകർന്നതാകാമെന്നാണ് നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
Post Your Comments