Latest NewsNewsGulf

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി യുഎഇ

യുഎഇ: കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി യുഎഇ. സര്‍ക്കാര്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവർക്ക് ഇരുപതിനായിരം ദിര്‍ഹമാണ് യുഎഇ പിഴ നിശ്ചയിച്ചിരിക്കുന്നത്. കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാര്‍ത്തകള്‍ ആളുകളെ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് വിലയിരുത്തിയാണ് യുഎഇ മന്ത്രി സഭ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.

പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ നിയമം കൂടുതല്‍ ശക്തമാക്കുകയാണ് യുഎഇ. മാധ്യമ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയോ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതോ തെറ്റായതോ ആയ മെഡിക്കല്‍ വിവരങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് യുഎഇ ഭരണകൂടം വ്യക്തമാക്കി.

ALSO READ: യുഎസിൽ കോവിഡ് രോഗികളും മരണവും വർധിക്കുന്നതിനിടെ രാഷ്ടീയപ്പോരുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ആരോഗ്യ അതോറിറ്റികളുടെ അംഗീകാരമില്ലാത്ത ഒരു ആരോഗ്യവിവരവും വ്യക്തികളും, മാധ്യമങ്ങളും പങ്കുവെക്കരുത് എന്നാണ് നിയമം അനുശാസിക്കുന്നത്. ഇക്കാര്യം ആരോഗ്യമന്ത്രാലയം വക്താവ് വാര്‍ത്താസമ്മേളനത്തിലും ആവര്‍ത്തിച്ചു. അതിനിടെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒരുക്കിയ ഫീല്‍ ആശുപത്രി വിലയിരുത്താന്‍ ദുബൈ കിരീടാവാകാശി ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് നേരിട്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button