
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ലോക രാജ്യങ്ങള്‍ക്ക് കൈത്താങ്ങായി ഇന്ത്യ. കൊറോണ വൈറസ് ബാധയ്ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കണമെന്ന യുഎഇയുടെ അഭ്യര്‍ത്ഥന കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇന്ത്യയിലെ യുഎഇ എംബസ്സിയാണ് ഇന്ത്യ മരുന്നു നല്കാന് തയ്യാറായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ആദ്യ ഘട്ടത്തില്‍ 5.5 മില്ല്യണ്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നാണ് ഇന്ത്യ യുഎഇയ്ക്ക് നല്‍കിയിരിക്കുന്നത്.
വരും ദിവസങ്ങളില്‍ യുഎഇ യ്ക്ക് ആവശ്യമുള്ള മരുന്നുകള്‍ കയറ്റി അയക്കും. ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കണമെന്ന ആവശ്യം അംഗീകരിച്ച കേന്ദ്രസര്‍ക്കാരിന് യുഎഇ എംബസ്സി നന്ദി അറിയിച്ചു. കൊറോണവൈറസ് വ്യാപനം തടയാന്‍ ഇന്ത്യ ശക്തമായി പ്രതിരോധപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതിനോടൊപ്പം മറ്റുരാജ്യങ്ങളെ സഹായിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും യുഎഇ എംബസ്സി ട്വിറ്ററില്‍ കുറിച്ചു.
ഇതിനോടകം തന്നെ ആദ്യ ഘട്ട മരുന്ന് ഇന്ത്യ യുഎഇയിലേക്ക് കയറ്റി അയച്ചതായാണ് വിവരം.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വികസിത രാജ്യങ്ങള്‍ ഉള്‍പ്പെടെ മരുന്ന് നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ലോകത്ത് ഹൈഡ്രോക്സിക്ലോറോക്വിന്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായം ആവശ്യപ്പെടുന്നു.
Post Your Comments