Latest NewsNewsIndia

കോവിഡ് 19 ; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മരണം ; ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി റിപ്പോര്‍ട്ട്

ദില്ലി: കോവിഡ് 19 ബാധിച്ച് ദില്ലിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി റിപ്പോര്‍ട്ട്. ദില്ലി കലാവതി സരണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഒന്നര മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ദില്ലി സര്‍ക്കാര്‍ മരണം സ്ഥീരീകരിച്ചിട്ടില്ല.

അതേസമയം രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ വേണ്ടെന്ന് സംസ്ഥാനം കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. രോഗലക്ഷണവുമായി ആശുപത്രിയില്‍ എത്തുന്നവരെയും സ്വയം തയ്യാറായി മുന്നോട്ട് വരുന്നവരെയും പരിശോധിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രം നല്‍കും. അതേസമയം ഹിമാചലില്‍ രോഗം ഭേദമായ ആള്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button