ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന് പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍, ഓക്കാനം, ഹൈപ്പോഗ്ലൈസീമിയ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടായതായി ഐസിഎംആര്‍ നടത്തിയ സർവേയിൽ വ്യക്തമായതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
35 വയസ് പ്രായമുള്ളവര്‍ ഈ മരുന്ന് കഴിക്കുമ്പോള്‍ 10 ശതമാനം ആളുകള്‍ക്ക് അടിവയറ്റില്‍ വേദനയും ആറുശതമാനം ആളുകള്‍ക്ക് ഓക്കാനവും 1.3 ശതമാനം ആളുകള്‍ക്ക് ഹൈപ്പോഗ്ലൈസീമിയ എന്നിവയുമുണ്ടാവുന്നതായാണ് സർവേയിൽ കണ്ടെത്തിയത്. അതേസമയം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കോവിഡ് ഭേദമാക്കുന്നതിന് എത്രമാത്രം അനുയോജ്യമാണെന്ന് കണ്ടെത്തുന്നതിനായി ഐസിഎംആര്‍ പ്രത്യേക പഠനം ആരംഭിച്ചിട്ടുണ്ട്. 480 ഓളം രോഗികളിലാണ് പഠനം നടത്തുന്നത്.
Post Your Comments