ഈസ്റ്റ് ബംഗാള്‍ എല്ലാ താരങ്ങളെയും സ്വന്തമാക്കുകയാണ്. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെയും ജംഷദ്പൂര്‍ എഫ് സിയുടെ യുവ ഗോള്‍ കീപ്പറെയും ട്രാവുവിന്റെ യുവ മധ്യനിര താരത്തെയും സൈന്‍ ചെയ്പ്പിച്ചിരിക്കുകയാണ് ക്ലബ്. ഈസ്റ്റ് ബംഗാളിന്റെ വല കാക്കാന്‍ ജംഷദ്പൂര്‍ എഫ് സിയുടെ 22 കാരനായ യുവ ഗോള്‍ കീപ്പര്‍ റഫീഖ് അലി സര്‍ദാറിനെയാണ് മൂന്നു വര്‍ഷത്തെ കരാറിലാണ് ഒപ്പു വെപ്പിച്ചിരിക്കുന്നത്.
ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലൂടെ വളര്‍ന്നു വന്ന ബംഗാള്‍ സ്വദേശിയായ താരം ജംഷദ്പൂര്‍ എഫ് സിക്കായി അരങ്ങേറ്റം നടത്തിയിരുന്നു. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ എത്തും മുമ്പ് ഈസ്റ്റ് ബംഗാളിന്റെയും മോഹന്‍ ബഗാന്റെയും അക്കാദമിയിലും ഇന്ത്യന്‍ യുവ ടീമുകളുടെ ക്യാമ്പിലും സര്‍ദാര്‍ കളിച്ചിട്ടുണ്ട്.
മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്നു ലോകെന്‍ മീതെയെ ആണ് ഈസ്റ്റ് ബംഗാള്‍ സൈന്‍ ചെയ്ത മറ്റൊരു താരം. ഐലീഗ് ക്ലബായ ട്രാവുവിനു വേണ്ടി ഇടതു വിങ്ങില്‍ കളിക്കുന്ന താരമായ മീതെയെ രണ്ടു വര്‍ഷത്തെ കരാറിലാണ് ഈസ്റ്റ് ബംഗാള്‍ സൈന്‍ ചെയ്തത്. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലൂടെ വളര്‍ന്നു വന്നതാരമാണ് മീതെ. കേരള ബ്ലാസ്റ്റേഴ്‌സ് സീനിയര്‍ ടീം റിസേര്‍വ്‌സ് ടീം റിയല്‍ കാശ്മീരിന്‍ സഗോല്‍ബന്ദ് യുണൈറ്റഡിന്‍ എന്നീ ടീമുകളിലെല്ലാം കളിച്ചിട്ടുള്ള താരമാണ് ലോകെന്‍ മീതെ. കഴിഞ്ഞ വര്‍ഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് ട്രാവുവിലേക്ക് വന്നത്. അവിടെ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായി മാറാന്‍ താരത്തിനായി.
മറ്റൊരു സൈനിംഗ് ട്രാവുവിന്റെ യുവ മധ്യനിര താരം വാഹെങ്ബം അംഗോസനയെ ആണ്. 24കാരനായ താരത്തെ രണ്ടു വര്‍ഷത്തെ കരാറിലാണ് ഈസ്റ്റ് ബംഗാള്‍ സൈന്‍ ചെയ്തത്. ഈ സീസണില്‍ ട്രാവുവിനു വേണ്ടി ഐലീഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അംഗോസനക്ക് കഴിഞ്ഞിരുന്നു. ട്രാവു സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗില്‍ കിരീടം നേടുമ്പോഴും താരം കൂടെ ഉണ്ടായിരുന്നു. ഈ സീസണില്‍ 17 മത്സരങ്ങളില്‍ താരം ട്രാവുവിനു വേണ്ടി കളിച്ചിട്ടുണ്ട്.
Post Your Comments