Latest NewsNewsInternational

കോവിഡ് 19 ; പ്രവാസികള്‍ക്കായി വീണ്ടും വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍ ; ഇത്തവണ ടെലി മെഡിക്കല്‍ കൗണ്‍സിലിങ്, സൈക്കോളജിക്കല്‍ കൗണ്‍സിലിങ് ഹെല്‍പ് ഡെസ്‌കും

കോവിഡ് 19 മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്കൊപ്പം വീണ്ടും കൈത്താങ്ങായി വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍. കോവിഡ് ഭീതിയില്‍ യു.എ.ഇ യില്‍ കഴിയുന്ന പ്രവാസികള്‍ക്കായി യുഎഇയിലെ ഡോക്ടര്‍മാരുടെ സംഘടനയായ എ.കെ.എം.ജി.യുടെ സഹകരണത്തോടെ ടെലിമെഡിക്കല്‍ കൗണ്‍സിലിങ്ങും, സൈക്കോളജിക്കല്‍ കൗണ്‍സിലിങ്ങും ആരംഭിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍. ഇക്കാര്യം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സെക്രട്ടറിയും, മിഡില്‍ ഈസ്റ്റ് കോവിഡ് 19 സപ്പോര്‍ട്ട് ടീം കണ്‍വീനറുമായ ശ്രീ. സി.യു.മത്തായി അറിയിച്ചു.

കോവിഡ് മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ ഐസക് ജോണ്‍ പട്ടാണി പറമ്പില്‍, മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് ശ്രീ.ചാള്‍സ് പോള്‍, മിഡില്‍ ഈസ്റ്റ് സെക്രട്ടറി ശ്രീ.പ്രമത്യൂസ് ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ ദുബായ് ഇന്തൃന്‍ കോണ്‍സലേറ്റും, വേള്‍ഡ് മലയാളി കൗണ്‍സിലുമായി സഹകരിച്ച് മരുന്നും, ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. കൂടാതെ ഇന്ത്യന്‍ കോണസുലേറ്റിന്റെ ആവശ്യപ്രകാരം ഐസൊലേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും ഐസക് ജോണ്‍ പട്ടാണി പറമ്പില്‍ നല്‍കി.

അതേസമയം നോര്‍ക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസപ്രവര്‍ത്തനങ്ങളിലും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വോളന്റിയേഴ്‌സിന്റെ സജീവപങ്കാളിത്തമുണ്ട്. കോവിഡ് 19 സപ്പോര്‍ട്ട് ടീമിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളായ ശ്രീ.ഷാഹുല്‍ ഹമീദ്, ശ്രീ.ചാക്കോ തോമസ്, ശ്രീ.ഷൈന്‍ ചന്ദ്രസേനന്‍,ശ്രീ.ജൂഡിന്‍ ഫെര്‍ണാണ്ടസ്, ഡോ.ജോര്‍ജ്ജ് കാളിയാടന്‍, ഡോ.റെജി, ശ്രീ.ജിമ്മി, ശ്രീ.വറുഗീസ് പനക്കല്‍, ശ്രീ.പ്രദീപ് കുമാര്‍, ശ്രീ.ജോയ് തണങ്ങാടന്‍, അഡ്വ.ആഷിഖ്, ശ്രീ. വിനീഷ് മോഹന്‍, ശ്രീ.സന്തോഷ് കേട്ടേത്ത്,ശ്രീ. രാജീവ്, ശ്രീ. എം.സി.വറുഗീസ്, ശ്രീ.കെ.പി വിജയന്‍ എന്നിവരാണ്.

വേള്‍ഡ് മലയാളി കൗണ്‍സിലില്‍ മിഡില്‍ ഈസ്റ്റ് റീജിയണിന്റെ നേതൃത്വത്തിലുള്ള ടെലി മെഡിക്കല്‍ കൗണ്‍സിലിങും, സൈക്കോളജിക്കല്‍ കൗണ്‍സിലിങും ആവശ്യമുള്ളവര്‍ 1. ഡോ.ജെറോ 050 6549283 2. ശ്രീ. ജിതിന്‍ 055 8060764 3. ശ്രീ. അന്‍സാര്‍ ഷാജി 055 8349987 4.ശ്രീ. സുധീര്‍ 050 3479054 5.ശ്രീ. രാജീവ് പിള്ള 050 6798954. എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button