കോവിഡ് പ്രതിസന്ധിമൂലം ജോലി നഷ്ടമായവര്‍ക്ക് മറ്റു സ്ഥാവനങ്ങളില്‍ ജോലി ലഭിച്ചാല്‍ വീസ മാറാനുള്ള അനുമതി നല്‍കി യുഎഇ. നേരത്തെയുള്ള സ്‌പോണ്‍സറുടെ കീഴില്‍ വീസ നിലനിര്‍ത്തികൊണ്ട് തന്നെ പുതിയ ജോലിയില്‍ പ്രവേശിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ജോലി നഷ്ടമായവര്‍ക്ക് വീസ കാലാവധി വര്‍ഷാവസാനം വരെയുള്ളതിനാല്‍ മറ്റു ജോലിയില്‍ പ്രവേശിക്കാം എന്നും അതിനുള്ള സമയമുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കൂടാതെ മാര്‍ച്ച് ഒന്നിനു ശേഷം റസിഡന്റ് വീസ കാലാവധി കഴിഞ്ഞവര്‍ക്ക് ഡിസംബര്‍ 31 വരെ പിഴ അടക്കാതെ രാജ്യത്ത് തുടരാം. മടങ്ങി പോകാന്‍ ആഗ്രഹിക്കുന്നവരെ സുരക്ഷിതമായി എത്തിക്കാനുള്ള പദ്ധതി ദുബായി ഹെല്‍ത്ത് അതോറിറ്റി, വിദേശകാര്യ വകുപ്പ്, എമിഗ്രേഷന്‍ വിഭാഗം എന്നിവ ചേര്‍ന്ന് തയ്യാറാക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം നാട്ടിലേക്ക് മടങ്ങി പോകാന്‍ ആഗ്രഹിക്കുന്ന 50 വയസിനു മുകളില്‍ പ്രായമുള്ളവരുടെ വിവരങ്ങള്‍ നല്‍കാന്‍ എല്ലാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.ഇവരെ നാട്ടിലേക്ക് മടക്കി അയക്കാനുള്ള എല്ലാ ചെലവും അതത് സ്ഥാപനങ്ങള്‍ തന്നെ നല്‍കണം. മാത്രവുമല്ല ആറുമാസത്തേക്കോ ദീര്‍ഘകാലമോ ഇവര്‍ക്ക് ലീവ് നല്‍കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ അധികൃതരെ അറിയിക്കാന്‍ പ്രത്യേക ലിങ്കും അബുദാബി അധികൃതര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
Post Your Comments