Latest NewsNewsSports

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെ വെളിപ്പെടുത്തി ശ്രീശാന്ത്

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്‍ ആരെന്ന് വെളിപ്പെടുത്തി മലയാളികളുടെ പ്രിയതാരം എസ് ശ്രീശാന്ത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍ സൗരവ് ഗാംഗുലിയോ എം എസ് ധോണിയോ വിരാട് കോലിയോ അല്ല കപില്‍ ദേവാണെന്നാണ് ശ്രീ പറയുന്നത്. ഹലോ ലൈവില്‍ ആയിരുന്നു താരത്തിന്റെ അഭിപ്രായം. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും പങ്കാളിയാണെങ്കിലും 2011ലെ ലോകകപ്പാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന് ശ്രീശാന്ത് വ്യക്തമാക്കി.

2011ലെ ഏകദിന ലോകകപ്പില്‍ സച്ചിനായി ലോകകപ്പെടുക്കണം എന്ന ഒറ്റ ലക്ഷ്യമായിരുന്നു ടീം അംഗങ്ങള്‍ക്കെല്ലാം. കൂടാതെ ഫൈനലില്‍ ബൗളിംഗിനിടെ സമ്മര്‍ദ്ദത്തിലായ തനിക്ക് ധൈര്യം തന്നത് സച്ചിനും യുവരാജ് സിംഗുമാണെന്നും ശ്രീശാന്ത് പറഞ്ഞു. ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കാനാണ് ആഗ്രഹമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച മലയാളി ക്രിക്കറ്റ് താരമാണ് ശ്രീശാന്ത്. 27 ടെസ്റ്റുകളില്‍ നിന്നായി 87ഉം 53 ഏകദിനങ്ങളില്‍ നിന്നായി 75ഉം 10 ടി20 മത്സരത്തില്‍ നിന്നായി ഏഴു വിക്കറ്റുകളും ശ്രീ ഇന്ത്യക്കായി നേടിയിട്ടുണ്ട്. 2013ല്‍ ഐപിഎല്‍ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിട്ട ശ്രീശാന്തിന്റെ വിലക്ക് പിന്നീട് ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഏഴ് വര്‍ഷമായി കുറച്ചിരുന്നു. ഈ വര്‍ഷം സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button