മുംബൈ: കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്ത് ഉത്തരവാദിത്വമുള്ള നേതാവ് എങ്ങനെ പെരുമാറണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കാട്ടിത്തന്നുവെന്ന് ശിവസേന. മുഖപത്രം സാംമ്നയിലൂടെയാണ് ശിവസേന രാഹുലിനെ പ്രശംസിച്ചത്. കോവിഡ് 19 വൈറസ് ഭീഷണി മുൻകൂട്ടി തിരിച്ചറിഞ്ഞ രാഹുൽ ഗാന്ധി ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് സർക്കാരിന് നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും കോൺഗ്രസ് നേതൃത്വത്തിലുള്ള മധ്യപ്രദേശ് സർക്കാരിനെ താഴെ ഇറക്കുന്ന തിരക്കിലായിരുന്നു ബിജെപി.
Also read : കോവിഡ്, മറ്റ് രാജ്യങ്ങളെ സഹായിച്ച ഇന്ത്യക്ക് അഭിനന്ദനവുമായി യുഎന്‍
രാജ്യത്തിന്റെ പ്രയോജനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും പരസ്പരം ചർച്ചകൾ നടത്തണം. ബിജെപിയുടെ വിജയത്തിന്റെ ഭൂരിഭാഗവും രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വന്നതിനാൽ ഉണ്ടായതാണ്. ഇപ്പോഴത്തെ പ്രതിസന്ധിയിൽ രാഹുൽ ഗാന്ധി സ്വീകരിച്ച നിലപാടിനെ പ്രശംസിക്കേണ്ടതുണ്ടെന്നും, രാജ്യം പ്രതിസന്ധി നേരിടുന്പോൾ ഒരു പ്രതിപക്ഷ പാർട്ടി എങ്ങനെ പെരുമാറണമെന്നതിനേക്കുറിച്ചും കോൺഗ്രസിന്റേത് മാതൃകയാണെന്നും ശിവസേന മുഖപത്രത്തിൽ പറയുന്നു.
Post Your Comments