മുംബൈ : മൂന്ന് പേരുടെ കൊലപാതകത്തിന് ഇടയാക്കിയ ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപെട്ടു : 110 പേരെ കസ്റ്റഡിയിലെടുത്തു പോലീസ്. മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ കഴിഞ്ഞ ദിവസമുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ സുശീല്‍ ഗിരി മഹാരാജ്(35), നീലേഷ് തെല്‍ഗാനെ(35), ചിക്കാനെ മഹാരാജ്(70) എന്നിവരാണ് കൊല്ലപ്പെട്ടത്.
Also read : കോവിഡിനെ പ്രതിരോധിയ്ക്കാന്‍ കുഷ്ഠരോഗത്തിനെതിരെയുളള വാക്സിന് : പുതിയ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ
അവയവ വില്‍പ്പനയ്ക്കായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണെന്ന ആരോപിച്ച് ജനക്കൂട്ടം ഇവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെയും ജനക്കൂട്ടം മര്‍ദിച്ചു. വാഹനങ്ങളും തകര്‍ത്തു. ശേഷം പോലീസ് മൂന്ന് പേരെയും ഇവിടെനിന്നും രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments