ന്യൂഡല്‍ഹി : കോവിഡ് 19നെ പ്രതിരോധിക്കാന്‍ ഒരു നല്ല വാക്‌സിനോ മരുന്നിനോ വേണ്ടിയുള്ള പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അത് നിര്‍മിക്കാന്‍ വേണ്ടത് സമയം മാത്രമാണെന്നും പ്രശസ്ത അര്‍ബുദ ഗവേഷകനും പുലിറ്റ്‌സര്‍ സമ്മാന ജേതാവും കൊളംബിയ സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസറുമായ ഡോ. സിദ്ധാര്‍ഥ മുഖര്‍ജി. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും അത് ലോകത്ത് നിലവില്‍ സൃഷ്ടിച്ചിരിക്കുന്ന മാറ്റത്തെക്കുറിച്ചും ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
read also : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണവും മരണങ്ങളും പുറത്തുവിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ലക്ഷണങ്ങള്‍ ഇല്ലാത്ത ആള്‍ക്കും കോവിഡ് രോഗവാഹകരാകാന്‍ കഴിയുമെന്നതാണ് ഇതിനെ മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തവും അപകടകാരിയുമാക്കുന്നതെന്ന് സിദ്ധാര്‍ഥ മുഖര്‍ജി പറഞ്ഞു. കൊറോണ വൈറസിന്റെ മറ്റു വകഭേദങ്ങളായ സാര്‍സ്, മെര്‍സ് എന്നിവയെക്കാളും കോവിഡിനെ വ്യത്യസ്തമാക്കുന്നതും അതു തന്നെയാണ്. രോഗം ഉണ്ടെന്ന് അറിയുന്നതിനു മുമ്പ് തന്നെ അയാളില്‍നിന്ന് മറ്റു പലരിലേക്കും ഇത് പകരും. എന്നാല്‍ മരണനിരക്ക് കൂടുതലാണെങ്കിലും സാര്‍സ്, മെര്‍സ് വൈറസുകള്‍ക്ക് ഇങ്ങനെയൊരു പ്രശ്‌നം ഇല്ല.
കോവിഡ് മഹാമാരി പടര്‍ന്നു പിടിക്കാനുള്ള മറ്റൊരു കാരണമായി അദ്ദഹം പറയുന്നത് അതിന്റെ ‘ആര്‍ നോട്ട്'(RO) വളരെ കൂടുതലാണ് എന്നതാണ്. ആര്‍ നോട്ട് വാല്യൂ എന്നാല്‍ രോഗം ബാധിച്ച ഒരാള്‍ അത് എത്ര പേര്‍ക്ക് നല്‍കാന്‍ സാധ്യതയുണ്ട് എന്ന ഒരു ഏകദേശ കണക്കാണ്. ഉദാഹരണത്തിന് ഒരു രോഗത്തിന്റെ ആര്‍ നോട്ട് വാല്യൂ 2 ആണെങ്കില്‍ രോഗബാധിതനായ ഒരാള്‍ അത് രണ്ടു പേര്‍ക്ക് നല്‍കാന്‍ സാധ്യതയുണ്ട് എന്നാണെന്നും അദ്ദേഹം പറയുന്നു
Post Your Comments