Latest NewsIndiaNews

കോവിഡ് 19 : ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് രോഗ ബാധ സ്ഥിരീകരിച്ചു

ഉത്തരാഖണ്ഡ്: ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്  കോവിഡ് ബാധ സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലാണ് സംഭവം. കുഞ്ഞിന്റെ പിതാവ് തബ്‍ലീ​ഗ് ജമാഅത്ത് മതസമ്മേളനത്തിൽ പങ്കെടുത്ത് തിരികെ എത്തിയിരുന്നു. ഇയാളിൽ നിന്നാണ് കുഞ്ഞിന് രോ​ഗബാധ ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഡെറാഡൂണിലെ ജഖൻ പ്രദേശത്തുള്ള സ്കൂളിൽ കുഞ്ഞ് ക്വാറന്റൈനിലാണ്. തബ്‍ലീ​ഗ് ജമാഅത്തെ മതസമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം കൊവിഡ് 19 സ്ഥിരീകരിച്ച്, ഡെറാഡൂണില്‍ ചികിത്സയിലുള്ള പത്ത് പേരിലൊരാളാണ് കുഞ്ഞിന്റെ പിതാവ്. ഡൂൺ ഹോസ്പിറ്റലിലെ ഐസോലേഷൻ വാർഡിലാണ് ഇയാളെന്നും ആരോ​ഗ്യ വകുപ്പ് വക്താവ് പറഞ്ഞു. കുഞ്ഞിന്റെ അമ്മയുടെ പരിശോധനാ ഫലം നെ​ഗറ്റീവാണ്.

Also read : ഐടി സെക്രട്ടറിയുടെ ശ്രമം മറ്റു പലരെയും രക്ഷിക്കാൻ; ഐടി വകുപ്പിലെ ഇടപാടുകൾ അന്വേഷിക്കണം: കെ.സുരേന്ദ്രൻ

ഉത്തരാഖണ്ഡിൽ പുതിയതായി മൂന്ന് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 40 ൽ എത്തിയ. നൈനിറ്റാളിൽ നിന്നും മതസമ്മേളനത്തിൽ പങ്കെടുത്ത വ്യക്തിയും മറ്റൊരു വനിത ഉദ്യോ​ഗസ്ഥയുമാണ് രോഗം സ്ഥിരീകരിച്ച മറ്റു രണ്ടു പേരെന്ന് ആരോ​ഗ്യ വകുപ്പ് വക്താവ് അറിയിച്ചു. .

shortlink

Related Articles

Post Your Comments

Related Articles


Back to top button