ഉത്തരാഖണ്ഡ്: ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലാണ് സംഭവം. കുഞ്ഞിന്റെ പിതാവ് തബ്ലീഗ് ജമാഅത്ത് മതസമ്മേളനത്തിൽ പങ്കെടുത്ത് തിരികെ എത്തിയിരുന്നു. ഇയാളിൽ നിന്നാണ് കുഞ്ഞിന് രോഗബാധ ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ഡെറാഡൂണിലെ ജഖൻ പ്രദേശത്തുള്ള സ്കൂളിൽ കുഞ്ഞ് ക്വാറന്റൈനിലാണ്. തബ്ലീഗ് ജമാഅത്തെ മതസമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം കൊവിഡ് 19 സ്ഥിരീകരിച്ച്, ഡെറാഡൂണില്‍ ചികിത്സയിലുള്ള പത്ത് പേരിലൊരാളാണ് കുഞ്ഞിന്റെ പിതാവ്. ഡൂൺ ഹോസ്പിറ്റലിലെ ഐസോലേഷൻ വാർഡിലാണ് ഇയാളെന്നും ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു. കുഞ്ഞിന്റെ അമ്മയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
Also read : ഐടി സെക്രട്ടറിയുടെ ശ്രമം മറ്റു പലരെയും രക്ഷിക്കാൻ; ഐടി വകുപ്പിലെ ഇടപാടുകൾ അന്വേഷിക്കണം: കെ.സുരേന്ദ്രൻ
ഉത്തരാഖണ്ഡിൽ പുതിയതായി മൂന്ന് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 40 ൽ എത്തിയ. നൈനിറ്റാളിൽ നിന്നും മതസമ്മേളനത്തിൽ പങ്കെടുത്ത വ്യക്തിയും മറ്റൊരു വനിത ഉദ്യോഗസ്ഥയുമാണ് രോഗം സ്ഥിരീകരിച്ച മറ്റു രണ്ടു പേരെന്ന് ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു. .
Post Your Comments